പ്രധാനമന്ത്രി ഖത്തര്‍ അമീറുമായി ബന്ധപ്പെട്ടെന്ന വാര്‍ത്ത വ്യാജം

മനാമ: പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ ഖലീഫ ഖത്തര്‍ അമീറുമായി ബന്ധപ്പെട്ടെന്ന തരത്തില്‍ കഴ ിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ച വാര്‍ത്തകള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്ന് മന്ത്രിസഭാ കാര്യ മന്ത്രി മുഹമ്മദ് ബിന്‍ ഇബ്രാഹിം അല്‍ മുതവ്വഅ് വ്യക്തമാക്കി.

ഖത്തറുമായുള്ള ബഹ്റൈന്‍ നിലപാട് നേരത്തെ ഒൗദ്യോഗികമായി വ്യക്തമാക്കിയിട്ടുള്ളത്. യു.എ.ഇ, സൗദി, ഈജിപ്ത് എന്നീ രാഷ്​ട്രങ്ങളോടൊപ്പമാണ് ബഹ്റൈന്‍ നിലകൊള്ളുന്നത്. അതിനാല്‍ മറിച്ചുള്ള പ്രചാരണങ്ങള്‍ തള്ളിക്കളയണമെന്ന് അദ്ദേഹം ഉണര്‍ത്തി.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.