ഗ്രാൻറ്​ ബഹ്റൈന്‍ ഖുര്‍ആന്‍ മല്‍സരം ഹമദ് രാജാവിൻെറ രക്ഷാധികാരത്തില്‍ മെയ് 13 ന്

മനാമ: ഗ്രാൻറ്​ ബഹ്റൈന്‍ ഖുര്‍ആന്‍ മല്‍സരത്തി​​െൻറ ഫൈനല്‍ റൗണ്ട് മെയ് 13ന് നടക്കുമെന്ന് ഇസ്​ലാമിക കാര്യ അണ്ടര ്‍ സെക്രട്ടറി ഡോ. ഫരീദ് ബിന്‍ യഅ്ഖൂബ് അല്‍ മുഫ്താഹ് വ്യക്തമാക്കി. റമദാന്‍ എട്ട് തിങ്കള്‍ രാത്രി തറാവീഹ് നമസ്ക ാരത്തിന് ശേഷമാണ് മല്‍സര പരിപാടികള്‍ക്ക് തുടക്കമാവുക. ഗ്രാൻറ്​ ബഹ്റൈന്‍ ഖുര്‍ആന്‍ മല്‍സരം കഴിഞ്ഞ 23 വര്‍ഷവും വി ജയകരമായി സംഘടിപ്പിക്കാന്‍ സാധിച്ചത് നേട്ടമാണെന്ന് അദ്ദേഹം വിലയിരുത്തി. വിശുദ്ധ ഖുര്‍ആന്‍ പഠനത്തിന് പ്രോല് ‍സാഹനം നല്‍കുന്നതിനും അതി​​െൻറ ആശയങ്ങള്‍ സമൂഹത്തില്‍ പ്രചരിപ്പിക്കുന്നതിനും ഹമദ് രാജാവി​​െൻറ പ്രത്യേക ശ്രദ്ധയുടെ ഭാഗമാണ് ഇത്തരത്തിലൊരു മല്‍സരം.

സമൂഹത്തി​​െൻറ ശരിയായ വഴികള്‍ നിര്‍ണയിക്കാനും മൂല്യവത്തായ ജീവിതം ഉറപ്പാക്കാനും ഖുര്‍ആന് സാധ്യമാവും. ഖുര്‍ആന്‍ പഠിക്കുന്നവര്‍ക്ക് പ്രോല്‍സാഹനമെന്ന നിലക്ക് കൂടിയാണ് മല്‍സരം. ഇസ്​ലാമിക കാര്യ സുപ്രീം കൗണ്‍സില്‍ മുന്‍ ചെയര്‍മാന്‍ ശൈഖ് അബ്​ദുല്ല ബിന്‍ ഖാലിദ് ആല്‍ ഖലീഫയാണ് ഈയൊരു മല്‍സര പദ്ധതി ആദ്യമായി തയാറാക്കിയത്. അന്നത്തെ ബഹ്റൈന്‍ ഭരണാധികാരി ശൈഖ് ഈസ ബിന്‍ സല്‍മാന്‍ ആല്‍ ഖലീഫയുടെ രക്ഷാധികാരത്തില്‍ അത് തുടര്‍ന്ന് പോരുകയും ചെയ്തു. പിന്നീട് ഹമദ് രാജാവ് അധികാരമേറ്റതിന് ശേഷം അദ്ദേഹത്തി​​െൻറ രക്ഷാധികാരത്തിലാണ് മല്‍സരം നടന്നു കൊണ്ടിരിക്കുന്നത്.

ഇസ്​ലാമിക കാര്യ സുപ്രീം കൗണ്‍സില്‍ ചെയര്‍മാന്‍ ശൈഖ് അബ്​ദുറഹ്​മാൻ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് ആല്‍ ഖലീഫ, നീതിന്യായ-^ഇസ്​ലാമിക കാര്യ-ഒൗഖാഫ് മന്ത്രി ശൈഖ് ഖാലിദ് ബിന്‍ അലി ആല്‍ ഖലീഫ എന്നിവരുടെ പ്രത്യേക ഉപദേശ നിര്‍ദേശങ്ങളനുസരിച്ചാണ് മല്‍സരങ്ങള്‍ ഫൈനല്‍ തല മല്‍സരങ്ങള്‍ നടക്കുകയെന്നും അദ്ദേഹം അറിയിച്ചു. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഏഴ് വിഭാഗങ്ങളിലായാണ് മല്‍സരം നടത്തിയത്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇപ്രാവശ്യം കൂടുതല്‍ പേര്‍ മല്‍സരങ്ങളില്‍ മാറ്റുരച്ചിരുന്നു. 1886 പുരുഷന്മാരും 1484 സ്ത്രീകളുമായി മൊത്തം 3370 പേരാണ് വിവിധ തലങ്ങളില്‍ നടന്ന മല്‍സരങ്ങളില്‍ മാറ്റുരച്ചത്.

വിവിധ ഖുര്‍ആന്‍ പഠന കേന്ദ്രങ്ങളില്‍ നിന്നായി 2162 വിദ്യാര്‍ഥികളുള്‍പ്പെടെയാണ് ഇത്രയും പേര്‍. ബുദ്ധിപരമായി കഴിവ് കുറഞ്ഞവര്‍ക്കും മല്‍സരം നടത്തിയിരുന്നു. ഇതില്‍ 75 പേരാണ് പങ്കെടുത്തത്. കൂടാതെ റിഹാബിലിറ്റേഷന്‍ സ​െൻററിലുള്ളവര്‍ക്കായി നടത്തിയ മല്‍സരത്തില്‍ 251 പേര്‍ പങ്കെടുത്തിരുന്നു. പൊതു ജനങ്ങള്‍ക്കായി നടത്തിയ മല്‍സരത്തില്‍ 142 പേര്‍ മാറ്റുരച്ചു. അറബി അറിയാത്തവർക്കായി നടത്തിയ മല്‍സരത്തില്‍ 550 പേരും മാറ്റുരച്ചു. 1996 ല്‍ ആരംഭിച്ച ഗ്രാൻറ്​ ബഹ്റൈന്‍ ഖുര്‍ആന്‍ മല്‍സരത്തി​​െൻറ വിജയത്തിന് വിവിധ മന്ത്രാലയങ്ങളും സ്ഥാപനങ്ങളും നല്‍കിക്കൊണ്ടിരിക്കുന്ന പിന്തുണക്ക് അദ്ദേഹം പ്രത്യേകം നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.