നൂർജഹാൻ ഇപ്പോൾ എവിടെയായിരിക്കും...

പത്തുപന്ദ്രണ്ട്​ വർഷങ്ങൾക്ക്​ മുമ്പ്​ എ​​െൻറ വീട്ടുജോലിക്കായി വന്ന നൂർജഹാൻ എന്ന സ്​ത്രീയിൽനിന്നാണ്​ ഞാൻ റമദാൻ വ്രതത്തെക്കുറിച്ച്​ കൂടുതൽ മനസിലാക്കിയത്​. നോമ്പുകാലത്ത്​ പകൽ മുഴുവൻ ജലപാനമില്ലാതെ, രാത്രിയിൽ ഭക്ഷണത ്തിനുശേഷം അവർ ഒരിടത്ത്​ പ്രാർഥനകളുമായിരിക്കും. എന്നിട്ടും എല്ലാ ജോലികളും അവർ ചെയ്യും. നൂർജഹാന്​ നോമ്പല്ലെ ഞാൻ ചെയ്​​േതാളാം എന്ന്​ പറഞ്ഞാലും അവർ സമ്മതിക്കില്ല. റമദാനിൽ നോമ്പ്​ എടുത്ത്​ പ്രാർഥിച്ചാൽ ദൈവം കേൾക്കും എന ്ന്​ അവർ പറയുമായിരുന്നു. സത്യസന്​ധതയും ധാർമ്മികതയും നിറഞ്ഞ ഒരാളായിരുന്നു നൂർജഹാൻ. ഒരിക്കൽ കുളിമുറിയിൽ മറന്നു വെച്ച എ​​െൻറ സ്വർണ്ണാഭരണം അവർ എ​​െൻറ കൈയിൽ കൊണ്ടുതന്നത്​ ഒാർക്കുന്നു. അവർക്ക്​ അമ്പത്​ വയസോളം തോന്നിക്കുമായിരുന്നെങ്കിലും യഥാർഥ പ്രായം നാൽപതിന്​ താഴെയാണന്ന്​ പാസ്​പോർട്ട്​ കണ്ട​േപ്പാഴാണ്​ മനസിലായത്​.

അതിനെക്കുറിച്ച്​ ചോദിച്ചപ്പോൾ ആ സാധുസ്​ത്രീ ഒന്ന്​ പുഞ്ചിരിച്ചു. അതിനിടയിൽ ആ മുഖത്ത്​ വിഷാദം പരന്നതും ശ്രദ്ധിച്ചു. സ്വന്തം അനുഭവങ്ങൾ പറയുന്നതിൽ പിശുക്ക്​ കാട്ടിയ നൂർജഹാൻ ത​​െൻറ നാട്​ രാമേശ്വരത്തിന്​ അടുത്ത്​ ഏർവാടിയിലാണെന്നും തനിക്ക്​ രണ്ട്​ പെൺമക്കളുണ്ടെന്നും പറഞ്ഞിരുന്നു. എന്നാൽ ഒരു മകളുടെ വിവാഹം കഴിഞ്ഞതും അതുമായി ബന്​ധപ്പെട്ട ചില കാര്യങ്ങൾ പറയുന്നതിൽനിന്നും ഞാനൊരു കാര്യം ശ്രദ്ധിച്ചു. ഇളയ മകളെകുറിച്ച്​ ചോദിക്കു​േമ്പാൾ കാര്യമായൊന്നും അവർ പറയുന്നില്ല. അപ്പോൾ മുഖം വല്ലായ്​മയിലാകും. മാത്രമല്ല ഇളയമകളോട്​ ഫോണിൽ സംസാരിക്കുന്നത്​ ഞാൻ കണ്ടിട്ടുമില്ല. പക്ഷെ ഒന്ന്​ മനസിലായിരുന്നു. കിട്ടുന്നതെല്ലാം ത​​െൻറ കുടുംബത്തിന്​ വേണ്ടി സമർപ്പിക്കുന്ന ഒരു അസാമാന്യമായ ജീവിതമായിരുന്നു നൂർജഹാ​​െൻറതെന്ന്​.

ഒരിക്കൽ നൂർജഹാനോട്​ ഞാൻ നിർബന്​ധിച്ച്​ കുടുംബത്തെക്കുറിച്ചും ഇളയ മകളെക്കുറിച്ചും ചോദിച്ചു. അപ്പോഴാണ്​ ഒരു പൊട്ടിക്കരച്ചിലോടെ സ്വന്തം കഥ പറയാൻ ആരംഭിച്ചത്​. വളരെ ചെറുപ്പത്തിൽ വിവാഹം കഴിഞ്ഞ്​ രണ്ട്​ പെൺകുട്ടികളായപ്പോൾ വിവാഹമോചനം നടത്തേണ്ടി വന്ന ഹതഭാഗ്യയാണവർ. മൂത്തമക​െള നൂർജഹാനും ഇളയ മകളെ ഭർത്താവും ഏറ്റെടുത്താണ്​ വഴിപിരിഞ്ഞത്. അതിനുശേഷം ത​​െൻറ സഹോദര​​െൻറ വീട്ടിൽ കഴിഞ്ഞ അവർ താനും മകളും എല്ലാവർക്കും ഒരു ബാധ്യതയാണെന്ന്​ തോന്നിയതുക്കൊണ്ടാണ്​ ഒരു വിസ സംഘടിപ്പിച്ച്​ ബഹ്​റൈനിലേക്ക്​ വന്നത്​. വീട്ട​ുജോലി ചെയ്​ത്​ കാശ്​ വീട്ടുകാർക്ക്​ അയച്ചുക്കൊടുക്കു​േമ്പാൾ അവർ സഹോദരനോട്​ ഒരു ആവ​ശ്യപ്പെട്ടിരുന്നത്​.

ത​​െൻറ ഇളയ മകളെ പോയി കാണുകയും സുഖവിവരങ്ങൾ അന്വേഷിക്കുകയും ചെയ്യണമെന്ന്​. എന്നാൽ മുൻ ഭർത്താവ്​ ഇപ്പോൾ താമസിക്കുന്ന സ്ഥലം ദൂരെ ഒരിടത്താ​െണന്നായിരുന്നു മറുപടി. ബഹ്​റൈനിൽ നിന്നുക്കൊണ്ട്​ ഇളയ മകളെ കണ്ട​ുപിടിക്കാൻ ചില കത്തിടപാടുകൾ നടത്തിയിരുന്നെങ്കിലും ഒരുപിടിയും കിട്ടിയതുമില്ലത്രെ. ഒടുവിൽ കഴിഞ്ഞ തവണ നാട്ടിൽപോകുന്നതിന്​ മുമ്പ്​ നൂർജഹാൻ ത​​െൻറ സഹോദരനെക്കൊണ്ട്​ ഇളയമകളെ പോയി കാണാൻ അവർ താമസിക്കുന്ന സ്ഥലം പറഞ്ഞുതരണമെന്ന്​ ആവശ്യപ്പെടുകയും ഗത്യന്തരമില്ലാതെ സഹോദരൻ ഒപ്പം ചെല്ലാമെന്ന്​ പറഞ്ഞുക്കൊടുക്കുകയും ചെയ്​തു. എന്നാൽ ജാസ്​മിൻ നാട്ടിൽ ചെല്ലു​ന്ന ദിനത്തിൽ ഹൃദയസ്​തംഭനം വന്ന്​ സഹോദരൻ മരണപ്പെട്ട വാർത്തയാണ്​ എതിരേറ്റ​തത്രെ.

സഹോദര​​െൻറ മരണത്തിനൊപ്പം ത​​െൻറ ഇളയ മകൾ എവിടെയാണെന്ന്​ കണ്ടുപിടിക്കാനുള്ള വഴിയും അടയുകയായിരുന്നു. എന്നിട്ടും നൂർജഹാൻ ഒറ്റക്ക്​ ചില ഉൗഹങ്ങൾവച്ച്​ തേടിനടന്നു. ഒടുവിൽ മാസങ്ങൾ കഴിഞ്ഞപ്പോൾ നിരാശയോടെ പ്രവാഹഭൂമികയിലേക്ക്​ തിരികെ വരുകയായിരുന്നുവത്രെ. സ്വന്തം കുഞ്ഞിനെ അന്വേഷിച്ച്​ കണ്ടുപിടിക്കാൻ കഴിയാത്ത ആ മാതൃഹ​ൃദയത്തി​​െൻറ വ്യഥയറിഞ്ഞ്​ ഞാനും കണ്ണീരണിഞ്ഞു. കുറച്ചുകാലത്തിനുശേഷം നൂർജഹാൻ മറ്റൊരിടത്തേക്ക്​ പോയി. ഇന്നും റമദാൻ എത്തു​േമ്പാൾ ഞാൻ അവരെക്കുറിച്ച്​ ഒാർക്കാറുണ്ട്​. ഇളയമകളെ കാണാൻ അവർക്ക്​ ഭാഗ്യം ലഭിച്ചുകാണുമോ...ഇപ്പോൾ നൂർജഹാൻ എവിടെയായിരിക്കും..

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.