ചോറ്റുപാത്രം തെരഞ്ഞ ക്ലാസിലെ ചങ്ക്​

ഞാനന്ന്​ പാലയൂര്‍ പളളി സ്കൂളില്‍ നാലാം ക്ലാസ്സില്‍ പഠിക്കുകയായിരുന്നു. അന്നത്തെ ‘ചങ്കി’​​െൻറ പേര്​ രാജന്‍ എന്നാണ്​. കാപ്പി കളര്‍ ട്രൗസറുമിട്ട് നടന്ന് വരുന്ന രാജന്‍. അവന്​ ഒരു ട്രൗസർ മാത്രമാണ്​ ഉണ്ടായിരുന്നത്​ എന്നത് ​ ചില കുട്ടികൾക്ക്​ കളിയാക്കാനുള്ള കാരണമായിരുന്നു. രാജനെ കളിയാക്കുന്നത്​ കേട്ടാൽ എനിക്ക്​ സഹിക്കുകയുമില്ല. അ വിടെ ചാടി വീഴും. രാജന്​ കാപ്പി കളറിലുള്ള ഒരുപാട്​ ട്രൗസർ ഉണ്ടെന്ന്​ ഞാൻ മറുപടിയും പറയുമായിരുന്നു. അതുകേൾക്കു​ േമ്പാൾ അവ​​െൻറ മുഖത്ത്​ ഒരു ആശ്വാസം വിരിയും. എല്ലാ സമയത്തും ഞാനും അവനും ഇരട്ടകളെപ്പോലെ ഒരുമിച്ച് ഉണ്ടാകും. ഇടവേള സമയത്തും ഉച്ചയ്ക്കും ഒരുമിച്ച് നടക്കും. കഥകള്‍ പറഞ്ഞും കളിച്ചും ഞങ്ങളുടെ സൗഹൃദം കൂടുതല്‍ വളര്‍ന്നു.

അങ്ങിനെ ആ വര്‍ഷത്തെ നോമ്പുകാലം ഞങ്ങള്‍ക്കിടയിലേക്ക് സ്നേഹത്തോടെയും കുടുതല്‍ സന്തോഷത്തോടെയും കൂടി കടന്നു വന്നു. ആദ്യ നോമ്പു ദിവസം ഞാന്‍ രാവിലെ ക്ഷീണിതനായാണ്​ സ്കൂളിലെത്തിയത്​. എന്തുപറ്റിയെടാ എന്ന്​ രാജൻ ചോദിച്ചെങ്കിലും ഒന്നുമില്ലെന്ന് ആംഗ്യത്തിൽ​ മറുപടി നൽകി. ഉച്ച​ക്ക്​ ഭക്ഷണത്തിന്​ ക്ലാസ്​ വിട്ട​പ്പോൾ എ​​െൻറയടുത്തിരുന്ന രാജൻ എ​േന്താ തെരയുന്നത്​ ശ്രദ്ധയിൽപ്പെട്ടു. അവൻ എ​​െൻറ പുസ്​തകങ്ങൾക്കിടയിൽ എന്തോ അന്വേഷിക്കുന്നു. കാരണം ചോദിച്ചപ്പോൾ അവൻ ചോദിക്കുകയാണ്​ ‘എവിടെ നി​​െൻറ ചോറ്റുപാത്രം’​. എനിക്ക്​ നോമ്പാണടാ എന്ന്​ പറഞ്ഞപ്പോൾ അവ​​െൻറ മുഖം വാടിയത്​ പെ​െട്ടന്ന്​ ശ്രദ്ധിച്ചു.

എ​​െൻറ വീട്​ സ്​കൂളി​​െൻറ അടുത്താണെങ്കിലും എല്ലാദിവസവും ഭക്ഷണം കൊണ്ടുവരാറാണ്​ പതിവ്​. റോഡ് മുറിച്ച് കടന്ന് വീട്ടിലേക്ക്​ വരണ്ട എന്നുള്ള വീട്ടുകാരുടെ നിർബന്​ധമാണ്​ ചോറ്​ കൊണ്ടുവരാനുളള കാരണമായത്​. രാജൻ ഉച്ചഭക്ഷണം കൊണ്ടുവരാറില്ല. ഞാനും അവനും ഒരുമിച്ച്​ കഴിക്കാറാണ്​ പതിവ്​. എനിക്ക്​ നോമ്പുകാരനായതിനാൽ അന്നാദ്യമായി വിഷമം തോന്നിയ സന്ദർഭമായിരുന്നു അത്​. അവ​​െൻറ മുഖം ക്ഷീണിച്ച്​ വാടിയിരിക്കുന്നു. അവന്‍റെ വിശപ്പും ക്ഷീണവും എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. രാവിലെയും അവൻ ഭക്ഷണം കഴിച്ച ലക്ഷണമില്ല. പിന്നെയൊന്നും ചിന്തിച്ചില്ല അവനെയുംവിളിച്ചുക്കൊണ്ട്​ വീട്ടിലേക്ക് ഓടി.

ഉമ്മയോട് കാര്യങ്ങള്‍ പറഞ്ഞു. നോമ്പ്​ തുറക്കാനുള്ള വിഭവങ്ങള്‍ തയ്യാറാക്കുന്ന തിരക്കിലായിരുന്നു ഉമ്മ. കാര്യമറിഞ്ഞപ്പോൾ ഉമ്മ രാജനെ സ്​നേഹത്തോടെ വിളിച്ച്​ കൈകഴുകിച്ച്​ കൈപ്പത്തിരി, പഞ്ചസാരയും തേങ്ങ പാലും കൂട്ടി വിളമ്പി. കഴിച്ച്​ തുടങ്ങിയപ്പോൾ അവ​​െൻറ മുഖത്തെ തിളക്കം ഇപ്പോഴും എ​​െൻറ മനസിലുണ്ട്​. നാലാം ക്ലാസുവരെയുള്ളായിരുന്നു രാജനുമായുള്ള കൂട്ട്​. അവനും കുടുംബവും ചാവക്കാട് ചന്തയിലുണ്ടായിരുന്ന ചൂള വിറ്റ് വേറെ എവിടെയോ താമസം മാറി പോയിരുന്നതാണ്​ കാരണം.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.