മനാമ: ഐമാക് പത്താം വാർഷികവും ഫ്ലവേഴ്സ് ടി.വി ബഹ്റൈൻ ലോഞ്ചിങ്ങും നടന്നു. സാമൂഹിക പ്രവർത്തകയും, അഭിനേത്രിയുമായ സോണിയ മൽഹാർ, അൽ അറെയ്ഡ് ഹോൾഡിങ് കമ്പനി ബഹ്റൈൻ ഡയറക്ടറും ചെയർമാനുമായ നാസർ മുഹമ്മദ് അൽ അറെയ്ഡ് എന്നിവർ മുഖ്യാതിഥികളായി. ഐമാക് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഫ്രാൻസിസ് കൈതാരത്ത് അധ്യക്ഷതവഹിച്ചു. സമാജം ആക്ടിങ് പ്രസിഡൻറ് ദേവദാസ് കുന്നത്ത്, സെക്രട്ടറി വർഗീസ് കാരക്കൽ, മാഗ്നം ഇംപ്രിൻറ് ഡയറക്ടർ ജോജി വർക്കി, ഗായകൻ പന്തളം ബാലൻ, ഐമാക് പ്രിൻസിപ്പൽ സുധി പുത്തൻവേലിക്കര, ബഹ്റൈൻ മീഡിയ സിറ്റി ബ്യൂറോ ചീഫ് ജോമോൻ കുരിശിങ്കൽ എന്നിവർ സംബന്ധിച്ചു. മീഡിയ സിറ്റിയും ഐമാക് 10ാംവാർഷികവും മുഖ്യാതിഥികൾ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.
ഐമാക് ‘സോഷ്യൽ എക്സലൻസ് അവാർഡ് 2020’ ഡോ. സോണിയ മൽഹാറിന് നൽകി ആദരിച്ചു. 50 വർഷത്തെ പ്രവാസ ജീവിതം പൂർത്തിയാക്കിയ സി.പി. വർഗീസിന് ‘ഐമാക് ചാരിറ്റി ആൻഡ് സോഷ്യൻ വെൽഫെയർ അവാർഡ്’ നൽകി ആദരിച്ചു. കെ.സി.എ ഏർപ്പെടുത്തിയ ബെസ്റ്റ് ഡാൻസ് കൊറിയോഗ്രാഫർ അവാർഡ് നേടിയ ഐമാക് അധ്യാപകനയ പ്രശാന്ത്, സിനിമ താരവും, ഡാൻസറുമായ സ്നേഹ അജിത് എന്നിവരെ ചടങ്ങിൽ ആദരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.