മനാമ: വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴില്‍ നടത്തുന്ന രണ്ടാമത് സാമൂഹിക സേവന ഫോറത്ത ിന് കഴിഞ്ഞദിവസം തുടക്കമായി. വിദ്യാഭ്യാസമന്ത്രി ഡോ. മാജിദ് ബിന്‍ അലി അന്നുഐമിയുടെ രക്ഷാധികാരത്തില്‍ സംഘടിപ്പിച്ച ഫോറം വിദ്യാര്‍ഥികളില്‍ സാമൂഹിക പ്രവര്‍ത്തന അവബോധം വളര്‍ത്തുന്നതിന് ഊന്നല്‍ നല്‍കുന്നതാണ്. നാഷനല്‍ റഫറണ്ട് കേന്ദ്രത്തില്‍ നടന്ന ഫോറത്തില്‍ വിവിധ സ്കൂളുകളില്‍നിന്നുള്ള സോഷ്യല്‍ കൗണ്‍സലിങ് സ്പെഷലിസ്റ്റുകള്‍ പങ്കെടുത്തു. കുട്ടികളിലെ തെറ്റായ പ്രവണതകള്‍ കുറച്ചുകൊണ്ടുവരുന്നതിനും നല്ല ശീലങ്ങള്‍ കരുപ്പിടിപ്പിക്കുന്നതിനും പ്രത്യേക പ്രാധാന്യമുണ്ടെന്ന് ഫോറത്തില്‍ വിഷയമവതരിപ്പിച്ചവര് വ്യക്തമാക്കി. ഈ മേഖലയുമായി ബന്ധപ്പെട്ട പഠനങ്ങളും ഗവേഷണങ്ങളും പ്രോത്സാഹിപ്പിക്കാനും ഇത്തരം ഫോറങ്ങള്‍ ഉപകരിക്കുമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. പരിപാടിയില്‍ പങ്കെടുത്തവരെയും ഗവേഷണ പ്രബന്ധം അവതരിപ്പിച്ചവരെയും മന്ത്രി അനുമോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.