മനാമ: അറബ് പാര്‍ലമെൻറ് സഹകരണം ബഹ്റൈന്‍ പാര്‍ലമെൻറ് പ്രവര്‍ത്തനത്തിനു കരുത്തു നല്‍കുന്നതായി പാര്ലമെൻ റ് അധ്യക്ഷ ഫൗസിയ ബിന്‍ത് അബ്ദുല്ല സൈനല്‍ വ്യക്തമാക്കി. ഈജിപ്തില്‍ നടക്കുന്ന രണ്ടാമത് അറബ് പാര്‍ലമെൻറ് യോഗത്തില്‍ പങ്കെടുക്കാന്‍ പുറപ്പെടുന്ന അറബ് പാര്‍ലമെൻറ് ഉപാധ്യക്ഷനും ബഹ്റൈന്‍ പാര്‍ലമെൻറ് അംഗവുമായ ആദില്‍ അബ്ദുറഹ്മാൻ അല്‍ അസൂമി, അറബ് പാര്‍ലമെൻറ് അംഗവും ബഹ്റൈന്‍ എം.പിയുമായ മംദൂഹ് അബ്ബാസ് എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ സംസാരിക്കുകയായിരുന്നു അവര്‍.
അറബ് പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നതിലും പ്രതിരോധിക്കുന്നതിലും അറബ് പാര്‍ലമെൻറ് പ്രവര്‍ത്തനം മാതൃകപരമാണ്. അതു കൂടുതല്‍ ശക്തമായി തുടരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.