മനാമ: ഇന്ത്യൻ സംഗീതരംഗത്തെ മാസ്മരിക ശബ്ദത്തിനുടമയായ ഗസൽ ഗായകൻ ഹരിഹരൻ നയിക്കുന്ന സംഗീതനിശ ബഹ്റൈനിൽ അരങ ്ങേറുന്നു. ജനുവരി 24ന് വൈകീട്ട് ആറരക്ക് ക്രൗൺ പ്ലാസ ഹോട്ടലിലെ ബഹ്റൈൻ കോൺഫറൻസ് സെൻററിലാണ് പരിപാടി. ചോയ്സ ് അഡ്വർട്ടൈസിങ് ആൻഡ് പബ്ലിസിറ്റിയും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെർഫോമിങ് ആർട്സും ചേർന്നാണ് ‘ദിൽ കി ബാത്’ എന്ന പേരിൽ ബഹ്റൈനിലെ സംഗീത ആസ്വാദകർക്കായി സംഗീത നിശ ഒരുക്കുന്നത്.
ദിൽ കി ബാത് സംഗീതസന്ധ്യയിൽ ഹരിഹരനൊപ്പം ഹാർമോണിയത്തിൽ അഖ്ലാക് ഹുസൈനും തബലയിൽ ഷാഹ്ദാബ് റോഷൻ ഭാട്ടിയയും ഗിറ്റാറിൽ സാൻജോയ് ദാസും കീബോർഡിൽ പ്രകാശ് ഉേള്ള്യരിയും പങ്കെടുക്കും. ബഹ്റൈനിലെ സംഗീതാസ്വാദകർക്കായി ഹരിഹരൻ എന്ന അതുല്യപ്രതിഭയെ അവതരിപ്പിക്കുന്നതിൽ ചാരിതാർഥ്യമുണ്ടെന്ന് ഐ.ഐ.പി.എ മാനേജിങ് ഡയറക്ടറും പ്രിൻസിപ്പലുമായ അമ്പിളിക്കുട്ടൻ പറഞ്ഞു. ടിക്കറ്റ് മുഖേനയാണ് പ്രവേശനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.