മനാമ: ലോക കേരള സഭയോടനുബന്ധിച്ച് മലയാളം മിഷൻ പ്രവാസി മലയാളി കുട്ടികൾക്കും മുതി ർന്നവർക്കുമായി ആഗോളതലത്തിൽ നടത്തിയ സാഹിത്യ മത്സരത്തിൽ ബഹ്റൈനിൽ നിന്നും സീനിയ ർ വിഭാഗം കവിതാ രചനയിൽ നൗഫൽ എം.എ രണ്ടാം സ്ഥാനവും സബ് ജൂനിയർ വിഭാഗം കഥാരചനയിൽ വസുന്ധര വിനോദ് മൂന്നാം സ്ഥാനവും നേടി. ലുലു ജൂഫെയ്ർ ഹൈപ്പർ മാർക്കറ്റിൽ പർച്ചെയ്സിങ് ഓഫിസർ ആയി ജോലിചെയ്യുന്ന നൗഫൽ എം.എ പാലക്കാട് അഞ്ചാം മൈൽ സ്വദേശികളായ അബ്ദുൽ റഹിമാൻ-നിലാവറുന്നീസ ദമ്പതികളുടെ മകനാണ്.
ഇന്ത്യൻ സ്കൂളിൽ അഞ്ചാം ക്ലാസിലും ബഹ്റൈൻ കേരളീയ സമാജം മലയാളം പാഠശാലയിലെ സൂര്യകാന്തി ഡിപ്ലോമ ക്ലാസിലും വിദ്യാർഥിനിയായ വസുന്ധര വിനോദ് തൃശ്ശൂർ സ്വദേശികളായ വിനോദിെൻറയും സിന്ധു വിനോദിെൻറയും മകളാണ്. മലയാളം മിഷെൻറ പഠന കേന്ദ്രങ്ങളിൽനിന്നും വിവിധ രാജ്യങ്ങളിൽനിന്നും ലഭിച്ച നൂറു കണക്കിന് രചനകളിൽനിന്നാണ് വിജയികളെ കണ്ടെത്തിയത്. സമ്മാനങ്ങൾ പിന്നീട് വിതരണം ചെയ്യുമെന്ന് മലയാളം മിഷൻ ചാപ്റ്റർ ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.