മനാമ: ഉപപ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിന്‍ അബ്ദുല്ല ആല് ഖലീഫ ബഹ്റൈനിലെ സൗദി അംബാസഡ ര്‍ പ്രിന്‍സ് സുൽത്താൻ ബിന്‍ അഹ്മദ് ബിന്‍ അബ്ദുല്‍ അസീസ് ആല് സുഊദിനെ സ്വീകരിച്ചു. സൗദിയുമായി നിലനില്‍ക്കുന്ന മികച്ച ബന്ധവും വിവിധ മേഖലകളിലെ സഹകരണവും ബഹ്റൈന്‍ ഏറെ കരുത്തുപകരുന്ന ഒന്നാണെന്ന് ശൈഖ് ഖാലിദ് പറഞ്ഞു. ഇരുരാജ്യങ്ങളിലെയും ജനതകള്‍ക്കിടയിലുള്ള സാഹോദര്യബന്ധവും ഇഴയടുപ്പവും വരുംകാലങ്ങളില്‍ കൂടുതല്‍ ശക്തമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അറബ്, ഇസ്ലാമിക രാജ്യങ്ങളിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് നേതൃപരമായ പങ്കുവഹിക്കുന്ന സൗദി രാജാവിന് ആയുരാരോഗ്യ സൗഖ്യം നേരുകയും ചെയ്തു. ഗുദൈബിയ പാലസില്‍ നടന്ന കൂടിക്കാഴ്ചയില്‍ ഏല്പിക്കപ്പെട്ട ദൗത്യം ഭംഗിയായി നിര്‍വഹിക്കാന്‍ അംബാസഡര്‍ക്ക് സാധിക്കട്ടെയെന്ന് ശൈഖ് ഖാലിദ് ആശംസിക്കുകയും ചെയ്തു. ബഹ്റൈനില്‍ സേവനം ചെയ്യാന്‍ ലഭിച്ച അവസരം ഏറെ വിലമതിക്കുന്നതായി അംബാസഡര്‍ പ്രിന്‍സ് സുൽത്താന്‍ പറ
ഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.