മനാമ: സീഷെല്‍സ് പ്രസിഡൻറ് ദാനി ഫോറിെൻറ ബഹ്റൈന്‍ സന്ദര്‍ശനത്തിന് തുടക്കം. കഴിഞ്ഞ ദിവസം ഇവിടെയത്തെിയ അദ്ദേഹത്തെ സഖീര്‍ പാലസില്‍ രാജാവ് ഹമദ് ബിന്‍ ഈസ ആല് ഖലീഫ സ്വീക രിച്ചു. ഇരു രാഷ്ട്രനേതാക്കളും തമ്മില്‍ കുശലാന്വേഷണങ്ങള്‍ക്ക് ശേഷം പരസ്പരമുള്ള ബ ന്ധവും സഹകരണവും ശക്തിപ്പെടുത്തുന്നതിനുള്ള കാര്യങ്ങളെക്കുറിച്ചും ചര്‍ച്ച നടത്തി.
മേഖലയിലെയും അന്താരാഷ്ട്ര തലത്തിലെയും വിവിധ വിഷയങ്ങളില്‍ സ്വീകരിച്ചുകൊണ്ടിരിക്കുന്ന സമീപനങ്ങളും ചര്‍ച്ചയില്‍ ഉയര്‍ന്നു. സാമ്പത്തിക, നിക്ഷേപ, ടൂറിസം മേഖലകളില്‍ ബഹ്റൈനും സീഷെല്‍സും തമ്മില്‍ സഹകരണം വ്യാപിപ്പിക്കാനുള്ള തീരുമാനം എടുത്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ പുതിയ അധ്യായത്തിന് ദാനി ഫോറിെൻറ സന്ദര്‍ശനം തുടക്കം കുറിച്ചതായി ഹമദ് രാജാവ് പറഞ്ഞു. തനിക്ക് നല്കിയ ഊഷ്മള സ്വീകരണത്തിന് സീഷെല്‍സ് പ്രസിഡൻറ് ഹമദ് രാജാവിന് പ്രത്യേകം നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.
വിവിധ കരാറുകളില്‍ ഒപ്പുവെച്ചു
മനാമ: സീഷെല്‍സും ബഹ്റൈനും തമ്മില്‍ വിവിധ കരാറുകളില്‍ ഒപ്പുവെച്ചു. സീഷെല്‍സ് പ്രസിഡൻറ് ദാനി ഫോറിെൻറ ബഹ്റൈന്‍ സന്ദര്‍ശനത്തോടനുബന്ധിച്ച് സീഷെല്‍സ് ധനകാര്യ, വാണിജ്യ, നിക്ഷേപകാര്യ മന്ത്രി മോറിസ് ലോസ്റ്റോ ലാലാനും ബഹ്റൈന്‍ വിദേശകാര്യ മന്ത്രി ശൈഖ് ഖാലിദ് ബിന്‍ അഹ്മദ് ബിന്‍ മുഹമ്മദ് ആല് ഖലീഫയും ആണ് കരാറുകളില്‍ ഒപ്പുവെച്ചത്. ബഹ്റൈനും സീഷെല്‍സും തമ്മില്‍ ഡിേപ്ലാമാറ്റിക്, സ്പെഷല്‍ പാസ്പോര്‍ട്ടുള്ളവര്‍ക്ക് വിസ ഫീസ് ഒഴിവാക്കൽ, പൊതുസഹകരണം, ബഹ്റൈന്‍ സെന്‍ട്രല്‍ ബാങ്കും സീഷെല്‍സ് സെന്‍ട്രല്‍ ബാങ്കും തമ്മിലുള്ള സഹകരണം, ഇരുരാജ്യങ്ങളും തമ്മില്‍ ടൂറിസം മേഖലയിലുള്ള സഹകരണം എന്നിവയാണ് കരാറിൽ പ്രധാനപ്പെട്ടത്. ബഹ്റൈനും സീഷെല്‍സും തമ്മില്‍ നിലനില്‍ക്കുന്ന ബന്ധം പുതിയ മേഖലയിലേക്ക് പ്രവേശിക്കുന്നതില്‍ സന്തോഷമുള്ളതായി മന്ത്രി ശൈഖ് ഖാലിദ് പറഞ്ഞു. ബഹ്റൈനുമായി സഹകരണം വ്യാപിപ്പിക്കുന്നതില്‍ സീഷെല്‍സിന് ഏറെ താല്പര്യമുള്ളതായി മോറിസ് ലോസ്റ്റോയും വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.