മനാമ: കഴിഞ്ഞ ദിവസം കോഴിക്കോട് സ്വദേശി ആത്മഹത്യ ചെയ്ത സംഭവത്തോടെ പ്രവാസകളി ലെ ആത്മഹത്യ വീണ്ടും പൊതുശ്രദ്ധയിലേക്കെത്തുകയാണ്. കനത്ത സാമ്പത്തിക ബാധ്യതയാണ് യു വാവിെൻറ മരണത്തിനു പിന്നിൽ എന്നാണ് പറയുന്നത്. എന്നാൽ, അടുത്ത സുഹൃത്തുക്കൾക്കും ബന ്ധുക്കൾക്കും പോലും ഇതിനെക്കുറിച്ച് അറിവുണ്ടായിരുന്നില്ല. കഴിഞ്ഞ വർഷം 37 പേർ ബഹ്റൈനിൽ ആത്മഹത്യ ചെയ്തതായാണ് ഏകദേശ കണക്ക്. ഇതിൽ 33 പേർ പ്രവാസികളാണ്. 2018ൽ 38 പേരാണ് ജീവനൊടുക്കിയത്. ഇതിൽ എല്ലാവരും പ്രവാസികളാണ്. 2017ൽ 16 പ്രവാസികൾ ആത്മഹത്യ ചെയ്തതായാണ് കണക്ക്. 2019ൽ ആത്മഹത്യ ചെയ്തവരിൽ 25 പേരും 2018ൽ ജീവനൊടുക്കിയവരിൽ 20 പേരും ഇന്ത്യക്കാരാണ്. സാമ്പത്തിക പ്രയാസം, മേനാവിഷമം തുടങ്ങിയവയാണ് പ്രവാസികളിലെ ആത്മഹത്യക്ക് പ്രധാന കാരണങ്ങൾ.
നാടും വീടും വിട്ട് പ്രവാസ ലോകത്തെത്തുന്നവർ പലതരത്തിലുള്ള മാനസിക സംഘർഷങ്ങളിലൂടെ കടന്നുപോകുന്നുണ്ട്. എന്നാൽ, ആരോടും ഇക്കാര്യങ്ങൾ തുറന്നുപറയാൻ പലരും തയാറാകുന്നില്ല. പ്രയാസങ്ങൾ അടുപ്പമുള്ള ആരോടെങ്കിലും തുറന്നുപറയുക എന്നതാണ് ആത്മഹത്യ പ്രവണത നേരിടാനുള്ള ഏറ്റവും ഫലപ്രദമായ മാർഗമെന്ന് പ്രമുഖ കൗൺസലറും പ്രവാസി ഗൈഡൻസ് ഫോറം ചെയർമാനുമായ ഡോ. ജോൺ പനക്കൽ പറയുന്നു. ഇതുവഴി മനസ്സിലെ സംഘർഷങ്ങൾ ഒരു പരിധിവരെ കുറക്കാനാകും. അതിനുശേഷം ഒരു കൗൺസിലറുടെ സഹായവും തേടണം. ആത്മഹത്യ പ്രവണതക്ക് രണ്ടുതരം കാരണങ്ങളാണ് അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്. നാഡീസംബന്ധമായ കാരണങ്ങളും (ന്യൂറോട്ടിക്), മാനസികമായ (സൈക്കോട്ടിക്) കാരണങ്ങളും. പെെട്ടന്നുണ്ടാകുന്ന ദേഷ്യം, പെെട്ടന്ന് കരച്ചിൽ വരുക തുടങ്ങിയവയാണ് നാഡീസംബന്ധമായ പ്രശ്നങ്ങളുടെ ലക്ഷണങ്ങൾ.
നാഡീവ്യൂഹത്തിലെ തകരാറുകളാണ് ഇതിനു കാരണം. ഇതിനു പ്രതിവിധിയായി പലതരം തെറപ്പികളുണ്ട്. വിദഗ്ധ മേൽനോട്ടത്തിൽ ഇൗ തെറപ്പികൾ ചെയ്യുന്നത് വഴി നാഡീസംബന്ധമായ പ്രശ്നങ്ങളിൽനിന്ന് മോചനം നേടാൻ കഴിയും. അതേസമയം, മാനസികമായ കാരണങ്ങൾക്ക് മരുന്നുകൾ വേണ്ടി വരും. കൃത്യമായ കാരണങ്ങൾ കണ്ടെത്തി ചികിത്സ നടത്തിയാൽ പരിഹാരമുണ്ടാക്കാൻ കഴിയും. ആത്മഹത്യ പ്രതിരോധ പ്രവർത്തനങ്ങൾക്കായി പ്രവാസി ഗൈഡൻസ് ഫോറത്തിെൻറ കീഴിൽ കൗൺസലിങ് ഉൾപ്പെടെ നിരവധി പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. യഥാസമയം ഇടപെടലുണ്ടായാൽ ആത്മഹത്യ ചെയ്യാൻ തുനിയുന്നവരെ ഒരുപരിധിവരെ രക്ഷിക്കാൻ കഴിയുമെന്ന് ഫ്രണ്ട്സ് സോഷ്യൽ അസോസിയേഷൻ പ്രസിഡൻറ് ജമാൽ നദ്വി ഇരിങ്ങൽ പറഞ്ഞു. പലിശയുടെ കെണിയാണ് സാമ്പത്തിക ബാധ്യത വരുത്തുന്നതിൽ മുഖ്യഘടകമെന്നും അദ്ദേഹം പറഞ്ഞു. സംഘടനയുടെ കീഴിൽ മനാമയിലും വെസ്റ്റ് റിഫയിലുമായി രണ്ട് കൗൺസലിങ് സെൻററുകൾ പ്രവർത്തിക്കുന്നുണ്ട്.
ആത്മഹത്യ പ്രതിരോധ സഹായം: ഹെൽപ്ലൈൻ നമ്പറുകൾ
•ഇന്ത്യൻ കമ്യൂണിറ്റി റിലീഫ് ഫണ്ട് 38415171
•പ്രവാസി ഗൈഡൻസ് ഫോറം 38024189, 39826683
•പലിശവിരുദ്ധ സമിതി 33882835, 3374 8156
•ഫ്രണ്ട്സ് സോഷ്യൽ അസോസിയേഷൻ 3337 3214
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.