മനാമ: ജനവിരുദ്ധമായ പൗരത്വ ഭേദഗതി നിയമത്തിനെതിരെ നാട്ടില്‍ നടക്കുന്ന സമരങ്ങള്‍ക്ക് ബഹ്റൈനിലെ മേലാറ്റൂര്‍ കൂട്ടായ്മ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു.
മേലാറ്റൂരിനും പരി സര പ്രദേശങ്ങളിലുമുള്ള കൂടുതല്‍ പേരെ ഉള്‍പ്പെടുത്തി 2020 മേയ് അവസാന വാരം കണ്വെന്ഷന് വിളിച്ചുചേര്‍ത്ത് വിപുലമായ കമ്മിറ്റി രൂപവത്കരിക്കാന്‍ യോഗത്തില്‍ തീരുമാനമായി. ബഹ്റൈന്‍ പ്രവാസം അവസാനിച്ച് നാട്ടിലേക്ക് തിരിക്കുന്ന വാപ്പു ഉച്ചാരക്കടവിന് യാത്രയയപ്പ് നല്‍കാനും ജോലി അറിയിപ്പുകളുള്‍പ്പെടെ ഗ്രൂപ് അംഗങ്ങള്‍ക്കും നാട്ടുകാര്‍ക്കും സഹായകമാകുന്ന വിവിധ കാര്യങ്ങള്‍ കൂട്ടായ്മക്ക് കീഴില്‍ ചെയ്യാനും തീരുമാനിച്ചു.
ഉസ്താദ് റഫീഖ് ദാരിമി എടപ്പറ്റ പ്രാർഥന നടത്തി. ഉബൈദുല്ല റഹ്മാനി കൊമ്പംകല്ല് ഉദ്ഘാടനം ചെയ്തു. കോഓഡിനേറ്റര്‍മാരായ ഫൈസല്‍ എടപ്പറ്റ, അഫ്സല് മേലാറ്റൂര്‍ എന്നിവര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്കി. സത്താര്‍, ഫാസിൽ പുത്തൻകുളം, ജിസാൻ ചോലക്കുളം, സുഹൈൽ എടപ്പറ്റ, സാലിഹ് കല്ലാംപാറ ഏപ്പിക്കാട്, ഫിറോസ് കല്ലാംപാറ ഏപ്പിക്കാട്, ഉവൈസ് എടയാറ്റുർ, റസാഖ് മൂനാടി, അഷ്റഫ് മൂനാടി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.