മനാമ: കിങ് അബ്ദുല്ല മെഡിക്കല്‍ സിറ്റി പദ്ധതിയുടെ നിര്‍മാണ പുരോഗതി വിദ്യാഭ്യാസ മന ്ത്രി ഡോ. മാജിദ് ബിന്‍ അലി അന്നുഐമി വിലയിരുത്തി. പദ്ധതിയുടെ പ്രാഥമിക നിര്‍മാണ പ്രവര് ത്തനങ്ങള് നോക്കിക്കാണുകയും അറേബ്യന്‍ ഗള്‍ഫ് യൂനിവേഴ്സിറ്റി നല്കിക്കൊണ്ടിരിക്കുന്ന സേവനങ്ങളെ അദ്ദേഹം വിലമതിക്കുകയും ചെയ്തു. കിങ് അബ്ദുല്ല മെഡിക്കല്‍ സിറ്റി പദ്ധതിയുടെ ഒന്നാം ഘട്ടം 2022ല്‍ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 288 കിടക്കകളുള്ള മെഡിക്കല്‍ കോളജ് ആശുപത്രിയായിരിക്കുമിത്. 74 ക്ലിനിക്കുകള്‍, 17 ഓപറേഷന് തിയറ്ററുകള്‍, ആധുനിക ലബോറട്ടറി സൗകര്യങ്ങള്‍, മികച്ച എക്സ്റേ സംവിധാനങ്ങള്‍, സ്കാനിങ് കേന്ദ്രങ്ങള്‍, ഹെലിപാഡ് തുടങ്ങിയവ ഉള്‍ക്കൊള്ളുന്ന വന്‍ പദ്ധതിയാണിത്.
ബഹ്റൈനില്‍ ഈ പദ്ധതി നടപ്പാക്കുന്നത് ഏറെ സന്തോഷകരമാണെന്ന് മന്ത്രി പറഞ്ഞു. സൗദിയും ബഹ്റൈനും തമ്മിലുള്ള ബന്ധത്തില്‍ നാഴികക്കല്ലായി മാറുന്ന പദ്ധതി കൂടിയായിരിക്കുമിത്. പദ്ധതിക്കാവശ്യമായ തുക പൂര്‍ണമായും സൗദി ഭരണകൂടമാണ് ചെലവഴിക്കുന്നത്. അറേബ്യന്‍ ഗള്‍ഫ് യൂനിവേഴ്സിറ്റിക്ക് തിലകക്കുറിയായി പ്രസ്തുത മെഡിക്കല്‍ കോളജ് മാറുമെന്നും പ്രതീക്ഷിക്കുന്നു. പദ്ധതിക്കാവശ്യമായ ഫണ്ട് നല്‍കുന്നതിന് ബഹ്റൈനിലെ സൗദി അംബാസഡര്‍ പ്രിന്‍സ് സുൽത്താന്‍ ബിന്‍ അഹ്ദമ് ബിന്‍ അബ്ദുല്‍ അസീസ് ആല് സുഊദിെൻറ രക്ഷാധികാരത്തില്‍ പോയ വാരം നടന്ന ഒപ്പുവെക്കല്‍ ചടങ്ങില്‍ അംഗീകരിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.