മനാമ: സ്പൈനൽ സ്ട്രോക് സംഭവിച്ച് കഴുത്തിന് താഴെ ചലനശേഷി നഷ്ടമായി കിങ് ഹമദ് യൂനി വേഴ്സിറ്റി ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയുന്ന തൃശൂർ ചാവക്കാട് സ്വദേശി മുഹ്സിെൻ റ (20) കുടുംബത്തെ പ്രവാസി കമീഷൻ അംഗം സുബൈർ കണ്ണൂർ സന്ദർശിച്ചു. ചാവക്കാട് നഗരസഭാ സ്റ്റാൻഡിങ് കമ്മറ്റി മെംബർ ആനന്ദ്, സി.പി.എം നേതാവ് സുരേന്ദ്രൻ, മുസ്ലിം ലീഗ് നേതാവ് സുലൈമു വലിയകത്ത്, മഹല്ല് പ്രസിഡൻറ് മുഹമ്മദ് ഹാജി എന്നിവരും ഒപ്പമുണ്ടായിരുന്നു.
മുഹറഖിലെ ഒരു കഫറ്റീരിയയിൽ ആറുമാസമായി ജോലിചെയ്ത് വരുകയായിരുന്നു മുഹ്സിൻ. നാട്ടിൽ മൂന്ന് സെൻറ് പുറമ്പോക്ക് ഭൂമിയിലെ കുടിലിൽ സഹോദരിയും പ്രായമായ മാതാപിതാക്കളും അടങ്ങുന്നതാണ് കുടുംബം. മുഹ്സിെൻറ ചികിത്സാ സഹായത്തിനായി ബഹ്റൈനിലെ പ്രവാസി മലയാളികൾ ഒറ്റക്കെട്ടായി രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.