മനാമ: പരിസ്ഥിതികാര്യ സുപ്രീം കൗൺസിലിെൻറ കീഴിൽ ദേശീയ പരിസ്ഥിതിദിനാചരണം സംഘടി പ്പിച്ചു. എല്ലാ വര്‍ഷവും ഫെബ്രുവരി നാലിനാണ് പരിസ്ഥിതിദിനമായി ബഹ്റൈന്‍ ആചരിക്കുന്നത്. പരിസ്ഥിതികാര്യ സുപ്രീം കൗണ്‍സില്‍ ഇതുമായി ബന്ധപ്പെട്ട് നാലു ദിവസം നീണ്ടുനില്‍ക്കുന്ന ബോധവത്കരണ എക്സിബിഷനാണ് ഇപ്രാവശ്യം ഒരുക്കിയത്. ‘പ്ലാസ്റ്റിക്കില്‍നിന്ന് നമുക്ക് പരിസ്ഥിതിയെ സംരക്ഷിക്കാം’ എന്ന പ്രമേയത്തിലായിരുന്നു ബോധവത്കരണം. സീഫ് മാളില്‍ നടക്കുന്ന പ്രദര്‍ശനം ഈ മാസം എട്ടു വരെ തുടരും.
പരിസ്ഥിതി സംരക്ഷണത്തിെൻറ പ്രാധാന്യം, ജനജീവിതത്തില്‍ അതിനുള്ള സ്ഥാനം, പരിസ്ഥിതി അവബോധം ശക്തിപ്പെടുത്തല്‍, സുസ്ഥിര വികസന പദ്ധതിക്ക് യോജ്യമായ നീക്കങ്ങള്‍ എന്നിവയാണ് എക്സിബിഷന് വഴി ഉദ്ദേശിക്കുന്നത്. പ്ലാസ്റ്റിക് ഉപയോഗത്തിെൻറ ദൂഷ്യവശങ്ങളെക്കുറിച്ച് ജനങ്ങളില്‍ കൂടുതല്‍ അവബോധം നല്‍കേണ്ടത് ആവശ്യമാണെന്ന് പരിപാടിയില്‍ സംബന്ധിച്ച് സംസാരിച്ച വിദേശകാര്യ മന്ത്രാലയ അണ്ടര്‍ സെക്രട്ടറി ഡോ. ശൈഖ് അബ്ദുല്ല ബിന്‍ അഹ്മദ് ആല് ഖലീഫ വ്യക്തമാക്കി. പരിസ്ഥിതിയുടെ നിലനില്പ് മനുഷ്യവാസത്തിെൻറ മുന്നോട്ടുപോക്കിന് അനിവാര്യമാണ്. സമൂഹത്തില്‍ ഇത്തരം വിഷയങ്ങളില്‍ കൂടുതല്‍ ബോധം സൃഷ്ടിക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.