സ്​​പ്രി​ങ്​ ഓ​ഫ്​ ക​ൾ​ച​ർ ഫെ​സ്​​റ്റി​വ​ൽ 25ന്​ ​തു​ട​ങ്ങും

മ​നാ​മ: 15ാമ​ത്​ സ്​​പ്രി​ങ്​ ഒാ​ഫ്​ ക​ൾ​ച​ർ സാം​സ്​​കാ​രി​കോ​ത്സ​വ​ത്തി​ന്​ അ​റ​ബ്​ ടൂ​റി​സം ഡേ ​ആ​യ ഫെ​ബ ്രു​വ​രി 25ന്​ ​തു​ട​ങ്ങും. ഇ​തോ​ട​നു​ബ​ന്ധി​ച്ച്​ വി​വി​ധ ക​ലാ പ്ര​ദ​ർ​ശ​ന​ങ്ങ​ൾ, സാം​സ്​​കാ​രി​ക പ​രി​പാ​ ടി​ക​ൾ, ശി​ൽ​പ​ശാ​ല​ക​ൾ, സം​ഗീ​ത പ​രി​പാ​ടി​ക​ൾ, പ്ര​ഭാ​ഷ​ണ​ങ്ങ​ൾ തു​ട​ങ്ങി​യ​വ സം​ഘ​ടി​പ്പി​ക്കും. ബ​ഹ്​​റൈ​നി​ലെ വി​വി​ധ സാം​സ്​​കാ​രി​ക സ്ഥാ​പ​ന​ങ്ങ​ളി​ലും പൈ​തൃ​ക സ്​​ഥ​ല​ങ്ങ​ളി​ലു​മാ​യാ​ണ്​ പ്ര​ദ​ർ​ശ​ന​ങ്ങ​ളും മ​റ്റും സം​ഘ​ടി​പ്പി​ക്കു​ന്ന​തെ​ന്ന്​​ സം​ഘാ​ട​ക​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

ല​ണ്ട​നി​ലെ നാ​ചു​റ​ൽ ഹി​സ്​​റ്റ​റി മ്യൂ​സി​യം ബ​ഹ്​​റൈ​ൻ നാ​ഷ​ന​ൽ മ്യൂ​സി​യ​ത്തി​ൽ ഒ​രു​ക്കു​ന്ന ‘ഡൈ​വ്​ ഇ​ൻ ടു ​ദ ജു​റാ​സി​ക്​’​പ്ര​ദ​ർ​ശ​നം മാ​ർ​ച്ച്​ 16 വ​രെ​യു​ണ്ടാ​കും. ബ​ഹ്​​റൈ​ൻ ഇ​ൻ​റ​ർ​നാ​ഷ​ണ​ൽ ബു​ക്​​ഫെ​യ​ർ മാ​ർ​ച്ച്​ 25ന്​ ​തു​ട​ങ്ങും. പു​സ്​​ത​ക മേ​ള​യു​ടെ 19ാമ​ത്​ പ​തി​പ്പ്​ ബ​ഹ്​​റൈ​ൻ നാ​ഷ​ന​ൽ മ്യൂ​സി​യ​ത്തി​ന്​ സ​മീ​പ​മാ​ണ്​ ന​ട​ക്കു​ന്ന​ത്.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.