കെ.എം.സി.സി സംസ്ഥാന കമ്മിറ്റി നല്കുന്ന മുഹ്സിന് ചികിത്സ സഹായ ഫണ്ട് സഹായ സമിതി കണ് വീനര് സഹലിന് എം.കെ മുനീര്‍ കൈമാറി
മനാമ: മുന്‍ കേന്ദ്രമന്ത്രിയും മുസ്ലിം ലീഗ് ദേശീ യ പ്രസിഡൻറുമായിരുന്ന ഇ. അഹമ്മദ് മുസ്ലിം ലീഗ് പ്രസ്ഥാനത്തിെൻറ യശസ്സ് ഉയര്‍ത്തിയ നേതാവാണെന്ന് നിയമസഭാ പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ. മുനീര്‍ പറഞ്ഞു. കെ.എം.സി.സി ബഹ്റൈന്‍ സംസ്ഥാന കമ്മിറ്റിയുടെ ഇ. അഹമ്മദ് അനുസ്മരണവും കമ്മിറ്റി പ്രവര്‍ത്തനോദ്ഘാടനവും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ജീവിതകാലം മുഴുവന്‍ ഹരിത പതാക നെഞ്ചോടു ചേര്‍ത്തുെവച്ച ഇ. അഹമ്മദ് വാര്‍ധക്യത്തില്‍ പോലും രാഷ്ട്രീയ - സേവന മേഖലകളില്‍ കര്‍മനിരതനായിരുന്നു. രാഷ്ട്രീയത്തിനപ്പുറം വ്യക്തിബന്ധങ്ങള്‍ സൂക്ഷിച്ച അദ്ദേഹം തെൻറ വളര്‍ച്ചയില്‍ മുസ്ലിം ലീഗ് പ്രസ്ഥാനത്തെയും കൂടെ കൂട്ടിയിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മനാമ ഗോള്‍ഡ് സിറ്റി ബില്‍ഡിങ്ങിലെ കെ.സിറ്റി ബിസിനസ് സെൻററില്‍ നടന്ന ചടങ്ങില്‍ ബഹ്റൈന്‍ കെ.എം.സി.സി സംസ്ഥാന പ്രസിഡൻറ് എ.കെ ഹബീബ് റഹ്മാന് അധ്യക്ഷത വഹിച്ചു. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.പി അന്‍വര്‍ സാദത്ത് ഇ. അഹമ്മദ് അനുസ്മരണം നടത്തി. ബഹ്റൈന്‍ പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടില്‍ പോവുന്ന കെ.എം.സി.സി മുൻ വൈസ് പ്രസിഡൻറ് ടി.പി മുഹമ്മദലിക്ക് മെമേൻറാ സമര്‍പ്പിച്ചു. വിവിധ ജില്ല - ഏരിയ കമ്മിറ്റികളുടെ സഹായത്തോടെ കെ.എം.സി.സി സംസ്ഥാന കമ്മിറ്റി നല്കുന്ന മുഹ്സിന് ചികിത്സ സഹായ ഫണ്ട് സഹായ സമിതി കണ്‍വീനര്‍ സഹലിന് എം.കെ മുനീര്‍ കൈമാറി. മുഹമ്മദ് സിനാന് ഖിറാഅത്ത് നടത്തി. എസ്.വി ജലീല്‍, സി.കെ അബ്ദുല്‍ റഹ്മാന്, കെ.എം.സി.സി കണ്ണൂര്‍ ജില്ല വൈസ് പ്രസിഡൻറ് അഡ്വ. മുഹമ്മദ്, ടി.പി മുഹമ്മദലി, ബിനു കുന്നന്താനം (ഒ.ഐ.സി.സി), അബ്ദുല്‍ വാഹിദ് (സമസ്ത ആക്ടിങ് ജനറല്‍ സെക്രട്ടറി), നജീബ് കടലായി എന്നിവര്‍ സംസാരിച്ചു. കുട്ടുസ മുണ്ടേരി, റസാഖ് മൂഴിക്കല്‍, ശംസുദ്ദീന്‍ വെള്ളികുളങ്ങര, എ.പി ഫൈസല്‍, ഒ.കെ ഖാസിം എന്നിവര്‍ സംബന്ധിച്ചു. കെ.എം.സി.സി ജനറല്‍ സെക്രട്ടറി അസൈനാര്‍ കളത്തിങ്കല്‍ സ്വാഗതവും ഗഫൂര്‍ കൈപ്പമംഗലം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.