?????????????????? ??????????? ????????????? ???????????????

‘വെ​ൽ​കെ​യ​ർ’ തു​ണ​യാ​യി; ഇ​ബ്രാ​ഹിം വീ​ട​ണ​ഞ്ഞു

മ​നാ​മ: അ​സു​ഖ ബാ​ധി​ത​നാ​യി ദു​രി​ത ജീ​വി​തം ന​യി​ച്ച പ്ര​വാ​സി​ക്ക് ശി​ഷ്​​ട ജീ​വി​തം ന​യി​ക്കാ​ൻ സ്വ​ന്തം നാ​ട്ടി​ലെ​ത്ത​ണ​മെ​ന്ന മോ​ഹം സ​ഫ​ല​മാ​യി. സോ​ഷ്യ​ൽ വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​​െൻറ ജ​ന​സേ​വ​ന വി​ഭാ​ഗ​മാ​യ വെ​ൽ​കെ​യ​റി​​െൻറ ഇ​ട​പെ​ട​ലാ​ണ് ജി​ദ് ഹ​ഫ്​​സി​ൽ താ​മ​സി​ച്ചി​രു​ന്ന തൃ​ശൂ​ർ ചേ​റ്റു​വ സ്വ​ദേ​ശി ഇ​ബ്രാ​ഹിം (60) എ​ന്ന ഹോ​ട്ട​ൽ തൊ​ഴി​ലാ​ളി​ക്ക് നാ​ട്ടി​ലേ​ക്ക് പോ​കാ​ൻ തു​ണ​യാ​യ​ത്. ഇ​ബ്രാ​ഹിം അ​വ​ശ​ത​യി​ൽ ക​ഴി​യു​ന്ന വി​വ​രം ല​ഭി​ച്ച​പ്പോ​ൾ സോ​ഷ്യ​ല്‍ വെ​ൽ​ഫെ​യ​ർ പ്ര​സി​ഡ​ൻ​റ്​ ബ​ദ​റു​ദ്ദീ​ൻ പൂ​വാ​ർ, വെ​ൽ​കെ​യ​ർ കോ​ഒാ​ഡി​നേ​റ്റ​ർ മ​ജീ​ദ് ത​ണ​ൽ, ഇ​ല്യാ​സ് എ​ന്നി​വ​ർ അ​ദ്ദേ​ഹ​ത്തെ സ​ന്ദ​ർ​ശി​ച്ചു.

ഏ​താ​നും മ​നു​ഷ്യ​സ്നേ​ഹി​ക​ളു​ടെ കാ​രു​ണ്യ​ത്തി​ലാ​ണ്​ അ​ദ്ദേ​ഹം ക​ഴി​ഞ്ഞി​രു​ന്ന​ത്. അ​വ​ർ ഒ​രു​ക്കി​ക്കൊ​ടു​ത്ത സ്ഥ​ല​ത്താ​യി​രു​ന്നു​ താ​മ​സം. പാ​സ്പോ​ർ​ട്ടോ കോ​പ്പി​യോ കൈ​വ​ശം ഉ​ണ്ടാ​യി​രു​ന്നി​ല്ല. വി​സ കാ​ലാ​വ​ധി ക​ഴി​ഞ്ഞ്​ എ​ട്ട് മാ​സ​മാ​യി​രു​ന്നു. വി​വ​ര​ങ്ങ​ള​റി​ഞ്ഞ്​ വെ​ൽ​കെ​യ​ർ പ്ര​വ​ർ​ത്ത​ക​ർ ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ നി​ന്നും ഒൗ​ട്ട് പാ​സ് സം​ഘ​ടി​പ്പി​ച്ചു. നേ​ര​ത്തേ ജോ​ലി ചെ​യ്​​ത സ്ഥാ​പ​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചെ​റി​യ കേ​സു​ക​ളു​ണ്ടാ​യി​രു​ന്ന​ത് ഒ​ഴി​വാ​ക്കാ​നും ന​ട​പ​ടി എ​ടു​ത്തു. ഇ​ബ്രാ​ഹി​മി​നെ നാ​ട്ടി​ൽ എ​ത്തി​ക്കാ​ൻ മ​ഠ​ത്തി​ൽ മൂ​സ, ഷി​ഹാ​ബ് തു​ട​ങ്ങി സ​മൂ​ഹ​ത്തി‍​െൻറ പ​ല കോ​ണു​ക​ളി​ൽ നി​ന്നും സ​ഹാ​യ സ​ഹ​ക​ര​ണ​ങ്ങ​ൾ ല​ഭി​ച്ചു.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.