മനാമ: ഈജിപ്ത് വിദേശകാര്യ മന്ത്രി സാമിഹ് ശുക്രിയുമായി ബഹ്റൈന്‍ വിദേശകാര്യ മന്ത് രി ഡോ. അബ്ദുല്ലത്തീഫ് ബിന്‍ റാഷിദ് സയാനി കൂടിക്കാഴ്ച നടത്തി. കൈറോവിലെ സാമിഹ് ശുക് രിയുടെ ഓഫിസിലായിരുന്നു കൂടിക്കാഴ്ച. ഇരുരാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന ബന്ധവും വിവിധ മേഖലകളിലെ സഹകരണവും പ്രതീക്ഷയുണര്‍ത്തും വിധമാണ് മുന്നോട്ടുപോകുന്നതെന്ന് വിലയിരുത്തി. സഹകരണം വ്യാപിപ്പിക്കുന്നതിനുള്ള സാധ്യതകള്‍ ആരായുകയും ചെയ്തു. രാജാവ് ഹമദ് ബിന്‍ ഈസ ആല് ഖലീഫയുടെ കീഴില്‍ ബഹ്റൈന്‍ കൂടുതല്‍ പുരോഗതിയും വളര്‍ച്ചയും കൈവരിക്കാനാകട്ടെയെന്ന് സാമിഹ് ശുക്രി ആശംസിച്ചു.
പ്രസിഡൻറ് അബ്ദുല്‍ ഫത്താഹ് അൽസീസിയുടെ കീഴില്‍ ഈജിപ്ത് കൈവരിച്ച നേട്ടങ്ങള്‍ മികവുറ്റതാണെന്ന് ഡോ. അബ്ദുല്ലത്തീഫ് വിലയിരുത്തി. അറബ് മേഖലയുടെ സുരക്ഷിതത്വവും ശാന്തിയും സാധ്യമാക്കുന്നതിനും അറബ് പ്രശ്നങ്ങളില്‍ ശരിയായ കാഴ്ചപ്പാട് രൂപപ്പെടുത്തുന്നതിനും ഈജിപ്ത് നിര്‍വഹിച്ചു കൊണ്ടിരിക്കുന്ന പങ്കിനെ അദ്ദേഹം അനുസ്മരിച്ചു. തീവ്രവാദപ്രവര്‍ത്തനങ്ങള്‍ ഇല്ലാതാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കുന്നതിന് ബഹ്റൈന്‍ ഒരുക്കമാണെന്നും അദ്ദേഹം അറിയിച്ചു. ഈജിപ്തിലെ ബഹ്റൈന്‍ അംബാസഡര്‍ ഹിഷാം മുഹമ്മദ് അല്‍ ജൗദര്‍, വിദേശകാര്യ മന്ത്രാലയ അണ്ടര്‍ സെക്രട്ടറി വഹീദ് മുബാറക് സയ്യാര്‍, തുടങ്ങിയവരെ കൂടാതെ ഈജിപ്ത് വിദേശകാര്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരും കൂടിക്കാഴ്ചയില്‍ സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.