മനാമ: സാര്‍ ഏരിയയിലെ റോഡ് നവീകരണം പൂര്‍ത്തിയായതായി പൊതുമരാമ ത്ത്-മുനിസിപ്പല്‍-നഗരാസൂത്രണകാര്യ മന്ത്രാലയത്തിലെ റോഡ്സ് കാര ്യ വിഭാഗം അസി. അണ്ടര്‍ സെക്രട്ടറി ഹുദ അബ്ദുല്ല ഫഖ്റു അറിയിച്ചു. സാര്‍ റോഡില്‍ പുതിയ അഞ്ച് സിഗ്നലുകള്‍ സ്ഥാപിച്ചാണ് നവീകരണം പൂര്‍ത്തിയാക്കിയിട്ടുള്ളത്. ഇവയുടെ ഉദ്ഘാടനം കഴിഞ്ഞ ദിവസം അവര്‍ നിര്‍വഹിച്ചു. സാര്‍ മസ്ജിദിന് സമീപം 240 വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാവുന്ന സംവിധാനവും ഒരുക്കിയിട്ടുണ്ട്. കൂടാതെ നാല് സര്‍വിസ് റോഡുകള്‍ കച്ചവട സ്ഥാപനങ്ങളിലേക്കു പോകുന്നതിനും സംവിധാനിച്ചിട്ടുണ്ട്്. റോഡിന് ഇരു വശത്തും നടപ്പാതകളും സജ്ജീകരിക്കുന്നുണ്ട്.
പാതയോര വിളക്കുകള്‍ സ്ഥാപിക്കുകയും മഴവെള്ളം ഒഴുകിപ്പോകുന്നതിനുള്ള സംവിധാനങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. നവീകരണത്തിനുശേഷം ദിനേന 58,000 വാഹനങ്ങള്‍ക്ക് ഇതുവഴി കടന്നുപോകാന്‍ സാധിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഉദ്ഘാടനച്ചടങ്ങില്‍ ഉത്തര മേഖല മുനിസിപ്പല്‍ ചെയര്മാന് അഹ്മദ് അല്‍ കൂഹ്ജി, റോഡ്സ് മെയ്ൻറനന്‍സ് വിഭാഗം മേധാവി സയ്യിദ് ബദ്ർ, റോഡ്സ് നിര്‍മാണ വിഭാഗം ഡയറക്ടര്‍ ഫത്ഹി അല്‍ ഫാരിഅ്, പ്രോജക്ട് എൻജിനീയര്‍ ഹൈഥം അല്‍ ഹായികി തുടങ്ങിയവരെ കൂടാതെ പദ്ധതി നടപ്പാക്കാന്‍ സഹകരിച്ച ജീവനക്കാരും പങ്കാളികളായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.