?????? ????????????? ?????????????????????????? ?????????????? ???????? ???????? ?????????????

മു​ന്‍ ക​നേ​ഡി​യ​ന്‍ പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യി വി​ദേ​ശ​കാ​ര്യ മ​ന്ത്രി ച​ര്‍ച്ച ന​ട​ത്തി

മ​നാ​മ: ബ​ഹ്റൈ​ന്‍ സ​ന്ദ​ര്‍ശി​ക്കു​ന്ന മു​ന്‍ ക​നേ​ഡി​യ​ന്‍ പ്ര​ധാ​ന​മ​ന്ത്രി ജോ ​ക്ലാ​ര്‍ക്കു​മാ​യി വി ​ദേ​ശ​കാ​ര്യ മ​ന്ത്രി ഡോ. ​അ​ബ്​​ദു​ല്ല​ത്തീ​ഫ് ബി​ന്‍ റാ​ഷി​ദ് സ​യാ​നി ച​ര്‍ച്ച ന​ട​ത്തി. ബ​ഹ്റൈ​നും കാ​ന​ഡ​യും ത​മ്മി​ല്‍ നി​ല​നി​ല്‍ക്കു​ന്ന ബ​ന്ധം ശ​ക്ത​മാ​ക്കാ​ന്‍ ഇ​ത്ത​രം സ​ന്ദ​ര്‍ശ​ന​ങ്ങ​ള്‍ കാ​ര​ണ​മാ​കു​മെ​ന്ന് വി​ദേ​ശ​കാ​ര്യ മ​ന്ത്രി പ്ര​തീ​ക്ഷ പ്ര​ക​ടി​പ്പി​ച്ചു.

ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ല്‍ നി​ല​നി​ല്‍ക്കു​ന്ന ബ​ന്ധ​വും വി​വി​ധ മേ​ഖ​ല​ക​ളി​ലെ സ​ഹ​ക​ര​ണ​വും ശ​ക്ത​മാ​ക്കു​ന്ന​തി​നു​ള്ള സാ​ധ്യ​ത​ക​ള്‍ ഇ​രു​വ​രും ആ​രാ​ഞ്ഞു. മേ​ഖ​ല​യി​ലെ​യും അ​ന്താ​രാ​ഷ്​​ട്ര ത​ല​ത്തി​ലെ​യും വി​വി​ധ പ്ര​ശ്​​ന​ങ്ങ​ളി​ല്‍ സ്വീ​ക​രി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന സ​മീ​പ​ന​ങ്ങ​ള്‍ ച​ര്‍ച്ച ചെ​യ്​​തു. പു​തു​താ​യി ചു​മ​ത​ല​യേ​ല്‍പി​ക്ക​പ്പെ​ട്ട ഉ​ത്ത​ര​വാ​ദി​ത്തം നി​ര്‍വ​ഹി​ക്കു​ന്ന​തി​ന് ഡോ. ​അ​ബ്​​ദു​ല്ല​ത്തീ​ഫി​ന് ആ​ശം​സ​ക​ള്‍ നേ​ര്‍ന്ന ജോ ​ക്ലാ​ര്‍ക്ക് ത​നി​ക്ക് ന​ല്‍കി​യ ഊ​ഷ്മ​ള സ്വീ​ക​ര​ണ​ത്തി​ന് ന​ന്ദി പ​റ​ഞ്ഞു. കൂ​ടി​ക്കാ​ഴ്ച​യി​ല്‍ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ അ​ണ്ട​ര്‍ സെ​ക്ര​ട്ട​റി ഡോ. ​ശൈ​ഖ് അ​ബ്​​ദു​ല്ല ബി​ന്‍ അ​ഹ്​​മ​ദ് ആ​ല്‍ ഖ​ലീ​ഫ​യും സ​ന്നി​ഹി​ത​നാ​യി​രു​ന്നു.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.