മനാമ: കോവിഡ്​ -19 വ്യാപനം തടയുന്നതി​​െൻറ ഭാഗമായി ബഹ്​റൈനിലേക്കുള്ള വിമാന സർവീസുകൾ ചുരുക്കാൻ തീരുമാനിച്ചതായി സിവിൽ ഏവിയേഷൻ അഫയേഴ്​സ്​ (സി.എ.എ) അറിയിച്ചു. വിസ ഒാൺ അറൈവലും നിർത്തിവെക്കുമെന്ന്​ നാഷണാലിറ്റി, പാസ്​പോർട്ട്​ ആൻറ്​ റസിഡൻസ്​ അ​ഫയേഴ്​സ്​ (എൻ.പി.ആർ.) അറിയിച്ചു. ബുധനാഴ്​ച പുലർച്ചെ മൂന്ന്​ മണിമുതൽ തീരുമാനം പ്രാബല്യത്തിൽ വരും. രാജ്യത്തെ പൗരൻമാരുടെയും പ്രവാസികളുടെയും ആരോഗ്യം സംരക്ഷിക്കുന്നതിനാണ്​ നടപടി എന്ന്​ അധികൃതർ അറിയിച്ചു.

യാത്രക്കാരെ ലോകാരോഗ്യ സംഘടനയുടെ നിർദേശപ്രകാരം പരിശോധിക്കുന്നുണ്ടെന്ന്​ ഉറപ്പ്​ വരുത്താൻ ​വിമാനക്കമ്പനികളുമായി ചർച്ച നടത്തുന്നുണ്ടെന്ന്​ സി.എ.എ വ്യക്​തമാക്കി. രാജ്യത്തെ എല്ലാ പ്രവേശന കവാടങ്ങളിലും വിസ ഒാൺ അറൈവൽ നിർത്തലാക്കുമെന്ന്​ എൻ.പി.ആർ.എ അറിയിച്ചു. എന്നാൽ, നയതന്ത്ര പാസ്​പോർട്ട്​ ഉള്ളവർക്ക്​ ഇൗ സൗകര്യം തുടർന്നും ലഭിക്കും. പൊതുജനങ്ങൾക്ക്​ ഇലക്​ട്രോണിക്​ വിസ സേവനവും മറ്റ്​ തരത്തിലുള്ള വിസകളും ലഭ്യമായിരിക്കും. ഉത്തരവ്​ വരുന്നതിന്​ മുമ്പ്​ നൽകിയ വിസകൾക്ക്​ പ്രാബല്യമുണ്ടാകും.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.