മനാമ: മന്ത്രാലയങ്ങളിലും സർക്കാർ സ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന അമ്മമാർക്ക് വീ ട്ടിലിരുന്ന് ജോലി ചെയ്യാൻ അനുവദിച്ച് ഹമദ് രാജാവ് പുറപ്പെടുവിച്ച ഉത്തരവ് നടപ്പാക്കുന്നതിെൻറ തുടർപ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന് സിവിൽ സർവിസ് ബ്യൂറോയും സുപ്രീം കൗൺസിൽ ഫോർ വിമനും ചേർന്ന് സംയുക്ത സമിതിക്ക് രുപം നൽകി.
കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ അധ്യക്ഷതയിലുള്ള ഗവൺമെൻറ് എക്സിക്യൂട്ടിവ് കമ്മിറ്റിയുടെ നിർദേശങ്ങളും ഫലപ്രദമായി നടപ്പാക്കുന്നത് സമിതി ഉറപ്പുവരുത്തും. ജോലിചെയ്യുന്ന അമ്മമാർക്ക് വീട്ടിലിരുന്ന് ജോലി ചെയ്യുന്നതിനുള്ള കാര്യങ്ങൾ ചർച്ചചെയ്യുന്നതിന് സമിതി ഇതിനകം മൂന്നുയോഗങ്ങൾ ചേർന്നു. കോവിഡ് -19െൻറ സാഹചര്യത്തിൽ മാർച്ച് 22 മുതലാണ് വീട്ടിലിരുന്ന് ജോലി നടപ്പാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.