?????????, ??????????, ???????? ????????????? ????????? ???? ???????????? ???????? ????????????? ????????????????????? ?????????? ????????????????????

റ​മ​ദാ​നി​ല്‍ ഭ​ക്ഷ്യ​വ​സ്തു​ക്ക​ളു​ടെ ല​ഭ്യ​ത ഉ​റ​പ്പാ​ക്കും

മ​നാ​മ: റ​മ​ദാ​നി​ല്‍ ഭ​ക്ഷ്യ​വ​സ്തു​ക്ക​ളു​ടെ ല​ഭ്യ​ത ഉ​റ​പ്പാ​ക്കു​മെ​ന്ന് വാ​ണി​ജ്യ, വ്യ​വ​സാ​യ, ടൂ​റി ​സം മ​ന്ത്രി സാ​യി​ദ് ബി​ന്‍ റാ​ഷി​ദ് അ​ല്‍ സ​യാ​നി വ്യ​ക്ത​മാ​ക്കി. പ്ര​ധാ​ന​മ​ന്ത്രി പ്രി​ന്‍സ് ഖ​ലീ​ഫ ബി​ന്‍ സ​ല്‍മാ​ന്‍ ആ​ല്‍ ഖ​ലീ​ഫ​യു​ടെ നി​ര്‍ദേ​ശ​ത്തി​​െൻറ വെ​ളി​ച്ച​ത്തി​ല്‍ ഇ​ക്കാ​ര്യ​ത്തി​ല്‍ സ്വീ​ക​രി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന ന​ട​പ​ടി​ക്ര​മ​ങ്ങ​ളെ​ക്കു​റി​ച്ച് ച​ര്‍ച്ച​ചെ​യ്യാ​ന്‍ ചേം​ബ​ര്‍ ഓ​ഫ് കോ​േ​മ​ഴ്സ് ആ​ൻ​ഡ്​​ ഇ​ന്‍ഡ​സ്ട്രി ചെ​യ​ര്‍മാ​ന്‍ സ​മീ​ര്‍ അ​ബ്​​ദു​ല്ല നാ​സി​​െൻറ നേ​തൃ​ത്വ​ത്തി​ലു​ള്ള യോ​ഗം മ​ന്ത്രി വി​ളി​ച്ചു​ചേ​ര്‍ത്തു.

ഇ​രു ഭാ​ഗ​ത്തു​നി​ന്നു​മു​ള്ള മു​തി​ര്‍ന്ന ഉ​ദ്യോ​ഗ​സ്ഥ​രും യോ​ഗ​ത്തി​ല്‍ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. റ​മ​ദാ​ന്‍ അ​ടു​ത്തെ​ത്തി​യ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ രാ​ജ്യ​ത്തെ ഭ​ക്ഷ്യ​വി​ഭ​വ​ശേ​ഖ​രം ആ​വ​ശ്യ​ത്തി​നു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്കാ​നും അ​ന്യാ​യ വി​ല​വ​ര്‍ധ​ന ത​ട​യു​ന്ന​തി​നു​മു​ള്ള ച​ര്‍ച്ച​ക​ള്‍ ന​ട​ന്നു. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നും അ​ടി​സ്ഥാ​ന ഭ​ക്ഷ്യ​സാ​ധ​ന​ങ്ങ​ള്‍ എ​ത്തി​ക്കു​ന്ന​തി​നു​ള്ള നീ​ക്കം സ​ജീ​വ​മാ​ക്കാ​നും തീ​രു​മാ​നി​ച്ചു. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ നി​ര്‍ദേ​ശ​ങ്ങ​ള്‍ക്ക​നു​സ​രി​ച്ച് പ്ര​വ​ര്‍ത്തി​ക്കു​മെ​ന്ന് ചേം​ബ​ര്‍ ഓ​ഫ് കോ​മേ​ഴ്സ് മ​ന്ത്രി​ക്ക് ഉ​റ​പ്പു​ന​ല്‍കു​ക​യും ചെ​യ്തു.

Tags:    
News Summary - bahrain, bahrain news, gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.