മനാമ: കോവിഡ്-19 പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ അധ്യാപകരുടെ അവകാശങ്ങൾ സംരക്ഷിക്ക ുകയും രക്ഷിതാക്കൾക്ക് ആശ്വാസം പകരുകയും ചെയ്യുന്ന നിലപാട് സ്വീകരിക്കാൻ സ്കൂൾ മാന േജ്മെൻറുകൾ തയാറാകണമെന്ന് ഇന്ത്യൻ സ്കൂൾ മുൻ ജനറൽ സെക്രട്ടറി ഷെമിലി പി. ജോൺ ആവശ്യപ്പെട്ടു. നിലവിലെ സാഹചര്യത്തിൽ സ്കൂളുകളിലെ ഫീസ് അടക്കുന്നത് രക്ഷിതാക്കൾക്ക് വെല്ലുവിളിയായിരിക്കുന്നു.
അതിനാൽ, പരമാവധി ചെലവുകൾ കുറച്ചും ബഹ്റൈൻ സർക്കാർ വൈദ്യുതി, എൽ.എം.ആർ.എ തുടങ്ങിയവയിൽ നൽകിയ ഇളവുകൾ പ്രയോജനപ്പെടുത്തിയും രക്ഷിതാക്കളെ സഹായിക്കാൻ ബഹ്റൈനിലെ സ്കൂൾ മാനേജ്മെൻറുകൾക്ക് കഴിയണം. അതോടൊപ്പം അധ്യാപകസമൂഹത്തിന് അവരുടെ ശമ്പളം നിർബന്ധമായും നൽകേണ്ടതുണ്ട്.
ഏറെ ജോലിഭാരം അനുഭവിക്കുന്ന അവർക്കും കുടുംബവും മറ്റ് ആവശ്യങ്ങളുെണ്ടന്ന് മാനേജ്മെൻറുകൾ മനസ്സിലാക്കണം. കോവിഡിനെത്തുടർന്ന് പ്രവാസലോകത്തും ഇന്ത്യൻ സമൂഹം വലിയ പ്രയാസം അനുഭവിക്കുകയാണ്. പലർക്കും ഉപജീവനമാർഗം ഇല്ലാതായിരിക്കുന്നു. ഈ പ്രതിസന്ധികൾക്കിടയിലും ബഹ്റൈൻ ഭരണകൂടം മികച്ച ഇടപെടലുകളും കോവിഡ് പ്രതിരോധപ്രവർത്തനവും നടത്തുന്നത് സ്വാഗതാർഹമാണെന്നും ഷെമിലി പി. ജോൺ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.