മനാമ: കോവിഡ് ക്വാറൻറീൻ ലംഘിച്ചതിന് ഏഴുപേർ പിടിയിലായി. ഇവരെ നിർബന്ധിത െഎസൊലേഷൻ കേന്ദ്രത്തിൽ പാർപ്പിക്കാൻ പബ്ലിക് പ്രോസിക്യൂഷൻ ഉത്തരവിട്ടു. ചികിത്സക്കുശേഷം ഇവരെ കോടതിയിൽ ഹാജരാക്കും. കോവിഡ് സ്ഥിരീകരിച്ച ഇവർ െഎസൊലേഷൻ കേന്ദ്രത്തിൽ കഴിയാൻ കൂട്ടാക്കാതെ വീടുകളിലേക്ക് പോവുകയായിരുന്നു. ഇതേത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവർ പിടിയിലായത്.
ഇവരിൽ ചിലർ മറ്റു അസുഖങ്ങളുള്ളവരും രണ്ടുപേർ 60 വയസ്സിന് മുകളിലുള്ളവരുമാണ്. ഇൗ സാഹചര്യത്തിൽ ഇവരെ അടിയന്തരമായി െഎസൊലേഷൻ കേന്ദ്രത്തിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകുകയായിരുന്നു. രോഗവ്യാപനം തടയുന്നതിന് എല്ലാവരും നിർബന്ധമായും ആരോഗ്യ മന്ത്രാലയം നൽകുന്ന മുൻകരുതലുകൾ പാലിക്കണമെന്ന് ചീഫ് പ്രോസിക്യൂട്ടർ ആവശ്യപ്പെട്ടു. നിയമം ലംഘിക്കുന്നവർക്ക് മൂന്ന് വർഷം തടവും 10,000 ദീനാർ പിഴയുമാണ് ശിക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.