മനാമ: കെ.എം.സി.സി ബഹ്റൈൻ കോഴിക്കോട് ജില്ല കമ്മിറ്റിയുടെ പ്രവർത്തന പദ്ധതിയായ മിഷൻ 50െൻറ ഭാഗമായി നിയമസഭാ സാമാജികനും ദീർഘകാലം മുസ്ലിം ലീഗ് കോഴിക്കോട് ജില്ലകമ്മിറ്റി ജനറൽ സെക്രട്ടറിയുമായിരുന്ന പി.വി. മുഹമ്മദിെൻറ പേരിൽ നൽകുന്ന പ്രഥമ അവാർഡിന് കെ.എം.സി.സി മുൻ സംസ്ഥാന പ്രസിഡൻറ് സി.കെ. അബ്ദുറഹ്മാൻ അർഹനായി.
ദീർഘകാലം കെ.എം.സി.സി സംസ്ഥാന പ്രസിഡൻറായി പ്രവർത്തിച്ച സി.കെ, പ്രവാസി സമൂഹത്തിന് നൽകിയ സേവനം പരിഗണിച്ചാണ് അവാർഡിന് തെരഞ്ഞെടുത്തതെന്ന് കെ.എം.സി.സി ബഹ്റൈൻ കോഴിക്കോട് ജില്ല കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ഉൾപ്പെടുന്നതാണ് അവാർഡ്. പ്രവാസം മതിയാക്കി നാട്ടിൽ വിശ്രമ ജീവിതം നയിക്കുകയാണ് സി.കെ അബ്ദുറഹ്മാൻ. ആഗസ്റ്റിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ അവാർഡ് സമ്മാനിക്കുമെന്ന് കോഴിക്കോട് ജില്ല പ്രസിഡൻറ് ഫൈസൽ കോട്ടപ്പള്ളി, ആക്ടിങ് ജനറൽ സെക്രട്ടറി പി.കെ. ഇസ്ഹാഖ് വില്യാപ്പള്ളി എന്നിവർ അറിയിച്ചു.
LATEST VIDEO
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.