മനാമ: പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള വന്ദേഭാരത് ദൗത്യത്തിെൻറ നാലാം ഘട്ടത്തിന് ഇന്ന് തുടക്കമാകും. ജൂലൈ 14 വരെ ആകെ 14 സർവിസുള്ളതിൽ നാലെണ്ണമാണ് കേരളത്തിലേക്കുള്ളത്. ആദ്യ വിമാനം ഇന്ന് ഉച്ചക്ക് 1.15ന് കോഴിക്കോേട്ടക്ക് പുറപ്പെടും. ഇന്നത്തെ രണ്ടാം വിമാനം വൈകീട്ട് 3.45ന് ഡൽഹിയിലേക്കാണ്. ജൂലൈ അഞ്ചിന് കണ്ണൂരിലേക്കും 11ന് കോഴിക്കോേട്ടക്കും 14ന് കൊച്ചിയിേലക്കുമാണ് കേരളത്തിലേക്കുള്ള അടുത്ത വിമാനങ്ങൾ.
ഡൽഹി, ലഖ്നോ, ഹൈദരാബാദ്, മുംബൈ, ഭുവനേശ്വർ, മംഗലാപുരം, ചെന്നൈ എന്നിവിടങ്ങളിലേക്കും സർവിസ് നടത്തുന്നുണ്ട്. വന്ദേഭാരത് ദൗത്യത്തിലും ചാർേട്ടഡ് വിമാനങ്ങളിലുമായി 6800ലധികം പ്രവാസികളാണ് ബഹ്റൈനിൽനിന്ന് ഇതിനകം കേരളത്തിലെത്തിയത്. വന്ദേഭാരത് ദൗത്യത്തിൽ 2,693 പേരും ചാർേട്ടഡ് വിമാനങ്ങളിൽ 4,175 പേരും നാട്ടിലെത്തി. വന്ദേഭാരത് ദൗത്യത്തിൽ മറ്റ് സംസ്ഥാനങ്ങളിലേക്ക് 2,444 പേരാണ് പോയത്. നാട്ടിലേക്ക് പോകാൻ 29,000ഒാളം പേരാണ് ഇതുവരെ ഇന്ത്യൻ എംബസിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്.
LATEST VIDEO
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.