മനാമ: ജൂലൈ മുതൽ മൂന്നു മാസത്തേക്ക് പ്രതിമാസ വർക്ക് ഫീസ് 50 ശതമാനമായി കുറച്ചത് വീട്ടുജോലിക്കാരുടെ വർക്ക് പെർമിറ്റിനും ബാധകം. പ്രമുഖ അറബി പത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. കോവിഡ് വ്യാപനത്തിെൻറ പശ്ചാത്തലത്തിൽ പ്രതിസന്ധിയിലായ സ്ഥാപനങ്ങളെ സഹായിക്കാൻ ഏപ്രിൽ മുതൽ ജൂൺ വരെ വർക്ക് പെർമിറ്റ് ഫീസ് പൂർണമായി ഒഴിവാക്കിയിരുന്നു.
ഇൗ കാലാവധിക്കുശേഷം വർക്ക് ഫീസ് ഇൗടാക്കുന്നത് പകുതിയായി കുറക്കാൻ തീരുമാനിക്കുകയായിരുന്നു. ജൂലൈ, ആഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലാണ് ഇളവ് ലഭിക്കുക. അതേസമയം, കോവിഡ് പ്രതിസന്ധി രൂക്ഷമായി ബാധിച്ച സ്ഥാപനങ്ങൾക്ക് പ്രതിമാസ വർക്ക് ഫീസ് മൂന്നു മാസത്തേക്ക് പൂർണമായി ഒഴിവാക്കുമെന്നും ലേബർ മാർക്കറ്റ് െറഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ.എ) അറിയിച്ചിട്ടുണ്ട്. പുതിയ വർക്ക് പെർമിറ്റുകൾ അനുവദിക്കുന്നതിനും നിലവിലുള്ളത് പുതുക്കുന്നതിനുമുള്ള ഫീസിലും പകുതി ഇളവ് ലഭിക്കും.
LATEST VIDEO
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.