മനാമ: കോവിഡ് പ്രതിരോധം ശക്തമാക്കുന്നതിെൻറ ഭാഗമായി പുതിയ നിര്‍ദേശങ്ങള്‍ ആരോഗ്യ മന്ത്രാലയം പുറപ്പെടുവിച്ചു. പൊതു ടോയ്ലറ്റ്, സോനാ ബാത്ത്, ഡ്രസ് ചെയ്ഞ്ചിങ് റൂം, ട്രയല്‍ റൂം എന്നിവ ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ അടച്ചിടാൻ നിർദേശിച്ചു. ബീച്ചുകളിൽ അഞ്ചില്‍ കൂടുതല്‍ പേര് ഒരുമിച്ചു കൂടുന്നതിനും വിലക്കേര്‍പ്പെടുത്തി. സാമൂഹിക അകലം നിർബന്ധമായും പാലിക്കണം. വ്യക്തികളോ ടീമുകളോ ആയി കോര്ണിഷുകളിലെത്തെുന്നവര് രണ്ട് മീറ്റര്‍ അകലം പാലിക്കണം.
വ്യക്തികള്‍ തമ്മില്‍ കൂടിക്കലരാതിരിക്കാന്‍ ശ്രദ്ധിക്കണം. മാലിന്യങ്ങള്‍ ഇടക്കിടെ നീക്കം ചെയ്യുന്നതിനും ഇലക്ട്രോണിക് ഉപകരണങ്ങള്‍ ജോലി കഴിഞ്ഞ് പോകുന്ന സമയത്ത് ശുചീകരിക്കാനും സംവിധാനമുണ്ടാക്കണം. ദിനേന വാടകക്ക് കൊടുക്കുന്ന ഉപകരണങ്ങള്‍ ഉപയോഗ ശേഷം അണുവിമുക്തമാക്കണമെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
LATEST VIDEO
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.