മനാമ: ഫലസ്തീെൻറ ന്യായമായ അവകാശങ്ങൾ സംരക്ഷിക്കുകയും സ്വതന്ത്ര രാഷ്ട്ര പദവി ഉറപ്പാക്കുകയും ചെയ്യുന്ന പ്രശ്നപരിഹാരശ്രമങ്ങൾക്ക് ബഹ്റൈെൻറ എല്ലാ പിന്തുണയുമുണ്ടാകുമെന്ന് നയതന്ത്രകാര്യങ്ങൾക്കായുള്ള രാജാവിെൻറ ഉപദേഷ്ടാവ് ശൈഖ് ഖാലിദ് ബിൻ അഹ്മദ് ആൽ ഖലീഫ.
ബഹ്റൈനിലെ ഫലസ്തീൻ അംബാസഡർ താഹ മുഹമ്മദ് അബ്ദുൽ ഖാദറിനെ സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഫലസ്തീൻ വിഷയത്തിലുള്ള ബഹ്റൈെൻറ ഉറച്ച നിലപാടും അദ്ദേഹം പ്രഖ്യാപിച്ചു. ഫലസ്തീൻ നയതന്ത്ര പ്രതിനിധിയുടെ പ്രവർത്തനങ്ങളെ പ്രശംസിക്കുകയും ചെയ്തു. അന്താരാഷ്ട്ര വേദികളിൽ ബഹ്റൈൻ ഫലസ്തീനോട് കാണിക്കുന്ന സാഹോദര്യ നിലപാടുകൾക്ക് അംബാസഡർ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.