മനാമ: ദാറുൽ ഈമാൻ ഖുർആൻ പഠനകേന്ദ്രം കേരള വിഭാഗം നടത്തിയ വിജ്ഞാനപരീക്ഷാ വിജയികളെ പ്രഖ്യാപിച്ചു. സോനാ സക്കരിയ ഒന്നാം സ്ഥാനവും സുബൈദ മുഹമ്മദലി രണ്ടാം സ്ഥാനവും നജ്മ സാദിഖ് മൂന്നാം സ്ഥാനവും നേടി. എല്ലാ വർഷവും വിവിധ ഖുർആൻ അധ്യായങ്ങളിൽ വിജ്ഞാനപരീക്ഷ നടത്തിവരാറുണ്ട്. വിശ്രുത പണ്ഡിതൻ സയ്യിദ് അബുൽ അഅ്ലാ മൗദൂദിയുടെ ഖുർആൻ വ്യാഖ്യാനഗ്രന്ഥമായ തഫ്ഹീമുൽ ഖുർആൻ അടിസ്ഥാനപ്പെടുത്തിയാണ് വിജ്ഞാനപരീക്ഷ നടത്തിയത്.
റഹ്ന അബ്ദുൽ ആദിൽ, ഫാത്വിമ സുനീറ, റുബീന നൗഷാദ്, മൂസ കെ. ഹസൻ, റുഫൈദ റഫീഖ്, ലിയ ഹഖ്, ഷാനി റിയാസ്, ഇർഷാദ് കുഞ്ഞിക്കനി, സുമയ്യ ഇർഷാദ്, മുഹമ്മദ് മുസ്തഫ, ഫസീല മുസ്തഫ, സമീർ ഹസൻ, ഷാമിൽ ഷംസുദ്ദീൻ, നസീമ ജാഫർ, നസീറ ഷംസുദ്ദീൻ, നൂറ ഷൗക്കത്തലി എന്നിവർക്ക് എ പ്ലസ് ലഭിച്ചു. പരീക്ഷയിൽ പങ്കെടുത്ത 29 പേർ ഡിസ്റ്റിങ്ഷനും 12 പേർ ഫസ്റ്റ് ക്ലാസും കരസ്ഥമാക്കി.പരീക്ഷയിൽ പെങ്കടുത്തവരെ ദാറുൽ ഈമാൻ കേരള വിഭാഗം അധ്യക്ഷൻ ജമാൽ നദ്വി, വിദ്യാഭ്യാസ വിഭാഗം സെക്രട്ടറി ഇ.കെ. സലീം എന്നിവർ അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.