മനാമ: ബഹ്റൈൻ മലയാള മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ കേരളാ മീഡിയ ഫോറം രണ്ടാം ഘട്ട ഭക്ഷണ കിറ്റ് വിതരണം ആരംഭിച്ചു. റോയല്‍ ഹ്യൂമാനിറ്റേറിയന്‍ ഫൗണ്ടേഷന് ചെയര്മാൻ ശൈഖ് നാസിര്‍ ബിന്‍ ഹമദ് ആല് ഖലീഫ കോവിഡ് ദുരിതാശ്വാസത്തിെൻറ ഭാഗമായി പ്രഖ്യാപിച്ച ‘ഫീനാ ഖൈര്‍’ പദ്ധതിയുടെ ‘വീട്ടില്‍ ഭക്ഷണം’ പരിപാടിയുടെ ഭാഗമായാണ് ഭക്ഷണക്കിറ്റുകൾ കെ.എം.എഫ് കൂട്ടായ്മക്ക് കൈമാറിയത്. ക്യാപിറ്റൽ ഗവർണറേറ്റ് സ്ട്രാറ്റജിക് പ്ലാനിങ് ആൻഡ് പ്രോജക്ട്സ് മാനേജ്മെൻറ് ഹെഡ് യൂസുഫ് യാഖൂബ് ലോറിയിൽ നിന്ന് എക്സിക്യൂട്ടിവ് അംഗം ജലീൽ അബ്ദുല്ല കിറ്റുകൾ ഏറ്റുവാങ്ങി.
വൺ ഹോസ്പിറ്റാലിറ്റി ജനറല്‍ മാനേജർ ആൻറണി പൗലോസ് കണ്ണമ്പുഴ, എക്സിക്യൂട്ടിവ് അംഗങ്ങളായ അൻവർ മൊയ്തീൻ, ബോബി തേവേരിൽ, ഹാരിസ് തൃത്താല, അനിൽ കെ, ആൻറണി കെ. എന്നിവർ സന്നിഹിതരായിരുന്നു. കോവിഡ് പ്രതിസന്ധിയില്‍ കഴിയുന്ന പ്രവാസികള്‍ക്ക് വലിയ രീതിയില്‍ ആശ്വാസമാകുകയാണ് ക്യാപിറ്റല്‍ ഗവര്‍ണറുടെ നേതൃത്വത്തില്‍ നടത്തിക്കൊണ്ടിരിക്കുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെന്ന് കെ.എം.എഫ് ഭാരവാഹികൾ അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.