മനാമ: സിസ്റ്റേഴ്സ് നെറ്റ്വർക്ക് ബഹ്റൈൻ നേതൃത്വത്തിൽ സീഫ് ഏരിയ ഉൾപ്പെടെ വിവിധ കൺസ്ട്രക്ഷൻ സൈറ്റുകളിൽ തൊഴിലാളികൾക്ക് കുടിവെള്ളം, ഫ്രൂട്സ്, മറ്റു ഭക്ഷണ പദാർഥങ്ങളും വിതരണം ചെയ്തു.
പ്രസിഡന്റ് അലീമ ബീവി അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ജനറൽ സെക്രട്ടറി മായ അച്ചു സ്വാഗതം പറഞ്ഞു. സാമൂഹിക പ്രവർത്തകൻ സയ്യിദ് ഹനീഫ് വിതരണം ഉദ്ഘാടനം ചെയ്തു.
150ൽപരം തൊഴിലാളികൾക്കുള്ള ഭക്ഷണ വിതരണത്തിന് ആയിഷ സയിദ് ഹനീഫ്, ജോയന്റ് സെക്രട്ടറി ഷംല നസീർ, എക്സിക്യൂട്ടിവ് അംഗങ്ങളായ മായാരാജു, ഷെറിൻ, ജമീല, ഹുസൈബ, മേരി, തുടങ്ങിയവർ നേതൃത്വം നൽകി. മുഖ്യ രക്ഷാധികാരി ഷക്കീല മുഹമ്മദ് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.