മനാമ: ബഹ്റൈൻ പാർലമെൻറ് മുൻസിപ്പൽ തെരഞ്ഞെടുപ്പിെൻറ വോെട്ടടുപ്പ് മികച്ച രീതിയിൽ തുടരുന്നു. രാവിലെ എട്ട് മുതലാണ് വോെട്ടടുപ്പ് ആരംഭിച്ചത് ഇത് രാത്രി എട്ട് മണിവരെ നീളും. സ്ത്രീകളും മുതിർന്നവരുമടക്കമുള്ളവർ വോട്ട് ചെയ്യുവാൻ ക്യൂവിൽ നിൽക്കുന്ന കാഴ്ചയാണ്. രാജ്യത്തെ നാല് ഗവര്‍ണറേറ്റുകളിലായാണ് പോളിങ് നടക്കുന്നത്.
ശക്തമായ സുരക്ഷ സന്നാഹങ്ങളാണ് തെരഞ്ഞെടുപ്പിനായി അധികൃതർ ഒരുക്കിയിരിക്കുന്നത്. തെരഞ്ഞെടുപ്പിനായുള്ള പ്രചാരണ പ്രവർത്തനങ്ങൾ സമാധാനപരമായി നടക്കുന്നതിൽ, കഴിഞ്ഞ ദിവസം നടന്ന മന്ത്രിസഭയോഗം സംതൃപ്തി രേഖപ്പെടുത്തിയിരുന്നു. തീർത്തും സമാധാനാന്തരീക്ഷത്തിലാണ് വോെട്ടടുപ്പ്.
അടുത്ത നാല് വർഷം കാലാവധിയുള്ള പാർലമെൻറിലേക്ക് 40 എം.പിമാരെയാണ് തെരഞ്ഞെടുക്കുക. ഒപ്പം മുൻസിപ്പൽ കൗൺസിലേക്ക് 30 അംഗങ്ങളെയും തെരഞ്ഞെടുക്കുന്നു. പാർലമെൻറിലേക്ക് 293 സ്ഥാനാർഥികളാണ് മത്സരിക്കുന്നത്. ഇൗ തെരഞ്ഞെടുപ്പിന് ഏറ്റവും കൂടുതൽ വനിത സ്ഥാനാർഥികൾ മത്സരിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്.
വനിതകൾ ഏറ്റവും കൂടുതൽ മത്സരിച്ച തെരഞ്ഞെടുപ്പ് കൂടിയാണിത്. 47 വനിതകളാണ് മത്സരിക്കുന്നത്. രാജ്യത്ത് നടക്കുന്ന അഞ്ചാമത്തെ പാർലമെൻറ് തെരഞ്ഞെടുപ്പ് എന്ന പ്രത്യേകതയുമുണ്ട്. ഇതിന് മുമ്പ് നടന്നത് 2014ലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.