മനാമ: വർഷങ്ങളായി ചോർന്നൊലിക്കുന്ന കൂരയിൽ കഴിയേണ്ടിവന്ന ശാന്തമ്മക്ക് ഇനി സ്വസ്ഥമായി കഴിയാം. വീടെന്ന സ്വപ്നം സാക്ഷാത്കരിക്കാനായതിെൻറ സന്തോഷത്തിലാണ് കോട്ടയം കുർച്ചി സ്വദേശിയായ ശാന്തമ്മ. ജീവകാരുണ്യരംഗത്ത് നിരവധി പേർക്ക് സാന്ത്വനമേകിയ ബഹ്റൈനിലെ സഫീർ ലിഫ്റ്റ് കമ്പനി ഉടമയും ബഹ്റൈൻ പ്രതിഭ ഹെൽപ് ലൈൻ ജോ. കൺവീനറുമായ വിപിൻ ദേവസ്യയാണ് ശാന്തമ്മക്ക് വീട് നിർമിച്ചു നൽകിയത്.
വീടിെൻറ താക്കോൽദാനം സി.പി.എം കോട്ടയം ജില്ല സെക്രട്ടറി വി.എൻ. വാസവൻ നിർവഹിച്ചു. ജില്ല സെക്രേട്ടറിയറ്റ് അംഗം റസൽ, ഏരിയ കമ്മിറ്റി അംഗം സുഗതൻ, വിപിൻ ദേവസ്യയുടെ കുടുംബാംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പെങ്കടുത്തു.
വീടിെൻറ നിർമാണ ഉദ്ഘാടന ചടങ്ങിൽ ബഹ്റൈൻ പ്രതിഭ സീനിയർ നേതാക്കളായ സി.വി. നാരായണൻ, സുബൈർ കണ്ണൂർ, ബഹ്റൈൻ പ്രതിഭ ഹെൽപ് ലൈൻ മെംബർ ഷൈൻ ജോയ് (സഫീർ ലിഫ്റ്റ് ഉടമ) എന്നിവർ പങ്കെടുത്തിരൂന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.