ബ​ഹ്റൈ​ൻ പ്ര​വാ​സി സാ​ഹി​ത്യോ​ത്സ​വ് സ്വാ​ഗ​ത​സം​ഘം യോ​ഗം

ബ​ഹ്റൈ​ൻ പ്ര​വാ​സി സാ​ഹി​ത്യോ​ത്സ​വ് -ഗ്രാ​ൻ​ഡ്​ ഫി​നാ​ലെ ഇ​ന്ന്

മ​നാ​മ: ക​ലാ​ല​യം സാം​സ്കാ​രി​ക വേ​ദി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന പ​തി​നാ​ലാം എ​ഡി​ഷ​ൻ ബ​ഹ്‌​റൈ​ൻ നാ​ഷ​ന​ൽ പ്ര​വാ​സി സാ​ഹി​ത്യോ​ത്സ​വി​ന്റെ അ​വ​സാ​ന​ഘ​ട്ട ക​ലാ സാ​ഹി​ത്യ മ​ത്സ​ര​ങ്ങ​ളും സാം​സ്കാ​രി​ക സ​മ്മേ​ള​ന​വും വെ​ള്ളി​യാ​ഴ്ച ഗ​ലാ​ലി യൂ​സു​ഫ് അ​ഹ്‌​മ​ദ്‌ അ​ബ്ദു​ൽ മാ​ലി​ക് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വെ​ച്ചു ന​ട​ക്കും. രാ​വി​ലെ എ​ട്ട് മു​ത​ൽ ആ​രം​ഭി​ക്കു​ന്ന മ​ത്സ​ര പ​രി​പാ​ടി​ക​ൾ വൈ​കീ​ട്ടോ​ടെ അ​വ​സാ​നി​ക്കും.

ശേ​ഷം ന​ട​ക്കു​ന്ന വി​പു​ല​മാ​യ സാം​സ്കാ​രി​ക സ​മ്മേ​ള​ന​ത്തി​ൽ ബ​ഹ്‌​റൈ​നി​ലെ പ്ര​മു​ഖ വ്യ​ക്തി​ത്വ​ങ്ങ​ളും മ​ല​യാ​ളി പ്ര​വാ​സി സാ​മൂ​ഹി​ക രാ​ഷ്ട്രീ​യ സാം​സ്കാ​രി​ക സം​ഘ​ട​ന​ക​ളു​ടെ പ്ര​തി​നി​ധി​ക​ളും പ​ങ്കെ​ടു​ക്കും. എ​സ്.​എ​സ്.​എ​ഫ് കേ​ര​ള സം​സ്ഥാ​ന ഫി​നാ​ൻ​സ് സെ​ക്ര​ട്ട​റി മു​നീ​ർ അ​ഹ്ദ​ൽ ത​ങ്ങ​ൾ, മ​ദ​നീ​യം അ​ബ്ദു​ൽ ല​ത്തീ​ഫ് സ​ഖാ​ഫി കാ​ന്ത​പു​രം എ​ന്നി​വ​ർ വി​ശി​ഷ്ടാ​തി​ഥി​ക​ളാ​യി പ​ങ്കെ​ടു​ക്കും.

റി​ഫ, മ​നാ​മ, മു​ഹ​റ​ഖ് എ​ന്നീ സോ​ണു​ക​ളി​ൽ​നി​ന്നു​ള്ള മു​ന്നൂ​റി​ൽ പ​രം പ്ര​തി​ഭ​ക​ൾ നാ​ഷ​ന​ൽ പ്ര​വാ​സി സാ​ഹി​ത്യോ​ത്സ​വ് മ​ത്സ​ര​ത്തി​ന്റെ ഭാ​ഗ​മാ​വും. യൂ​നി​റ്റ്, സെ​ക്ട​ർ, സോ​ൺ മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്നും ഒ​ന്നാം സ്ഥാ​നം നേ​ടി​യ​വ​രാ​ണ് നാ​ഷ​ന​ൽ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്.

മാ​പ്പി​ള​പ്പാ​ട്ട്, ഖ​വാ​ലി, ന​ശീ​ദ, ദ​ഫ്, പ്ര​സം​ഗം, ക​വി​താ പാ​രാ​യ​ണം തു​ട​ങ്ങി എ​ഴു​പ​തോ​ളം മ​ത്സ​ര​ങ്ങ​ൾ എ​ട്ടു വി​ഭാ​ഗ​ങ്ങ​ളി​ലാ​യി​ട്ടാ​ണ് ന​ട​ക്കു​ന്ന​ത്. വൈ​കു​ന്നേ​രം ഏ​ഴി​ന് ന​ട​ക്കു​ന്ന മ​ദ​നീ​യം മ​ജ്ലി​സി​ന് പ്ര​മു​ഖ പ​ണ്ഡി​ത​ൻ അ​ബ്ദു​ൽ ല​ത്തീ​ഫ് സ​ഖാ​ഫി കാ​ന്ത​പു​രം നേ​തൃ​ത്വം ന​ൽ​കും. സ്ത്രീ​ക​ൾ​ക്ക് പ്ര​ത്യേ​കം സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

നാ​ടു​വി​ട്ട​വ​ർ വ​ര​ച്ച ജീ​വി​തം എ​ന്ന പ്ര​മേ​യ​ത്തി​ൽ ന​ട​ക്കു​ന്ന സാ​ഹി​ത്യോ​ത്സ​വി​ന് മു​ന്നോ​ടി​യാ​യി വി​വി​ധ സാം​സ്കാ​രി​ക ഒ​ത്തു കൂ​ട​ലു​ക​ളും ച​ർ​ച്ചാ വേ​ദി​ക​ളും സം​ഘ​ടി​പ്പി​ച്ചി​രു​ന്നു.

സാ​ഹി​ത്യോ​ത്സ​വ് ഗ്രാ​ൻ​ഡ്​ ഫി​നാ​ലെ​യു​ടെ വി​ജ​യ​ത്തി​നാ​യി ബാ​ഫാ​ഖീ​ഹ് പൂ​ക്കോ​യ ത​ങ്ങ​ൾ ചെ​യ​ർ​മാ​നും അ​ബ്ദു റ​ഹീം സ​ഖാ​ഫി അ​ത്തി​പ​റ്റ ജ​ന​റ​ൽ ക​ൺ​വീ​ന​റു​മാ​യ 153 അം​ഗ​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന സ്വാ​ഗ​ത​സം​ഘം പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്നു​ണ്ട്.

ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​ഘാ​ട​ക സ​മി​തി ചെ​യ​ർ​മാ​ൻ ബാ​ഫാ​ഖീ​ഹ് ത​ങ്ങ​ളു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ അ​ബ്ദു റ​ഹീം സ​ഖാ​ഫി, ശി​ഹാ​ബ് പ​ര​പ്പ, മു​നീ​ർ സ​ഖാ​ഫി, അ​ഷ്‌​റ​ഫ്‌ മ​ങ്ക​ര, അ​ബ്ദു സ​ലാം പെ​രു​വ​യ​ൽ, ഫൈ​സ​ൽ അ​ല​ന​ല്ലൂ​ർ, ജാ​ഫ​ർ ശ​രീ​ഫ്, ജാ​ഫ​ർ പ​ട്ടാ​മ്പി, ഡോ. ​നൗ​ഫ​ൽ ഇ​ട​പ്പ​ള്ളി, സ​ലീം കൂ​ത്തു പ​റ​മ്പ്, മു​ഹ​മ്മ​ദ്‌ സ​ഖാ​ഫി ഉ​ളി​യി​ൽ, വാ​രി​സ് ന​ല്ലെ​ളം, മ​ൻ​സൂ​ർ അ​ഹ്സ​നി, അ​ബ്ദു റ​ഹ്മാ​ൻ പി.​ടി,സ​ഫ്‌​വാ​ൻ സ​ഖാ​ഫി, റ​ഷീ​ദ് തെ​ന്ന​ല, ഷ​മീ​ർ വ​ട​ക​ര, സ​ലാ​ഹു​ദ്ദീ​ൻ, സ​ക​രി​യ, സാ​ജി​ദ് തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

Tags:    
News Summary - Bahrain Expatriate Literary Festival - Grand Finale on friday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.