മനാമ: ബഹ്റൈൻ അതോറിറ്റി ഫോർ കൾചർ ആൻഡ് ആൻറിക്വിറ്റീസ് സംഘടിപ്പിക്കുന്ന 48ാമത് ഫൈൻ ആർട്ട് എക്സിബിഷൻ 2022 ജനുവരിയിൽ നടക്കും. എക്സിബിഷനിൽ പെങ്കടുക്കാൻ ഡിസംബർ 15 വരെ ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കാം.
ബഹ്റൈൻ പൗരന്മാരോ ബഹ്റൈനിലെ താമസക്കാരോ ആയ 18 വയസ്സിനു മുകളിലുള്ളവർക്ക് അപേക്ഷിക്കാം. കലാസൃഷ്ടികൾ മൗലികമാകണം. 2x2x2 മീറ്ററാകണം കലാസൃഷ്ടിയുടെ പരമാവധി അളവ്. അതോറിറ്റിയുടെ വെബ്സൈറ്റ് (www.culture.gov.bh) വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അൽദാന അവാർഡും 6000 ദീനാർ കാഷ് പ്രൈസുമാണ് ഒന്നാം സമ്മാനം.
ആർട്ട് സെൻററിൽ സോളോ എക്സിബിഷനുള്ള അവസരമാണ് രണ്ടാം സ്ഥാനം ലഭിക്കുന്നയാളെ കാത്തിരിക്കുന്നത്. രണ്ടാഴ്ച റെസിഡൻസിയാണ് മൂന്നാം സമ്മാനം. മത്സരം സംബന്ധിച്ച വിശദ വിവരങ്ങൾ അതോറിറ്റിയുടെ വെബ്സൈറ്റിൽ ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.