മനാമ: കോഴിക്കോട് ജില്ല പ്രവാസി അസോസിയേഷൻ ബഹ്റൈൻ ദേശീയ ദിനാഘോഷത്തോടനുബന്ധിച്ചു അൽ ഹിലാൽ ഹോസ്പിറ്റൽ മനാമ സെൻട്രലുമായി സഹകരിച്ച് ബഹ്റൈനിലെ പാവപ്പെട്ട പ്രവാസികൾക്കായി ‘സ്നേഹസ്പർശം’ എന്നപേരിൽ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിൽ പങ്കെടുത്ത മുഴുവൻ ആളുകൾക്കും ആവശ്യമുള്ള ഏതു സ്പെഷലിസ്റ്റ് ഡോക്ടറെയും ഡിസംബർ 31 വരെ സൗജന്യമായി കാണാനും 30 ദിനാറിന് മേൽ ചെലവ് വരുന്ന ടെസ്റ്റുകൾ സൗജന്യമായി നടത്തിക്കൊടുക്കുകയും ചെയ്തു.
രാവിലെ ഏഴുമുതൽ ഉച്ചക്ക് ഒന്നുവരെ നീണ്ടുനിന്ന ക്യാമ്പിൽ 500ൽപരം പ്രവാസി സുഹൃത്തുക്കൾ പങ്കെടുത്തു. പങ്കെടുത്ത മുഴുവൻ ആളുകൾക്കും വിറ്റാമിൻ ഡി, വിറ്റാമിൻ B12, തൈറോയ്ഡ് എന്നീ ടെസ്റ്റുകൾ സൗജന്യ നിരക്കിൽ പരിശോധിക്കാനുള്ള സൗകര്യവും ഡിസ്കൗണ്ട് കാർഡുകളും ആശുപത്രി അധികൃതർ വിതരണം ചെയ്തു.
അൽ ഹിലാൽ ഹോസ്പിറ്റൽ മനാമ സെൻട്രലിൽ നടന്ന ചടങ്ങിൽ അസോസിയേഷൻ ജനറൽ സെക്രട്ടറി ജ്യോതിഷ് പണിക്കർ സ്വാഗതവും പ്രസിഡന്റ് ജോണി താമരശ്ശേരി അധ്യക്ഷതയും വഹിച്ചു. ഇന്ത്യൻ സ്കൂൾ എക്സിക്യൂട്ടിവ് മെംബർ ബിജു ജോർജ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കേരളീയ സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ ആശുപത്രി പ്രതിനിധികളായ ഉണ്ണികൃഷ്ണൻ, നൗഫൽ എന്നിവരുടെ സാന്നിധ്യത്തിൽ ആശുപത്രിക്കുള്ള ഉപഹാരം സമർപ്പിച്ചു.
വേൾഡ് മലയാളി കൗൺസിൽ സെക്രട്ടറി മോനി ഒടികണ്ടത്തിൽ, എൻ.എസ്.എസ് വൈസ് പ്രസിഡന്റ് അനിൽകുമാർ യു.കെ, കേരളീയ സമാജം എന്റർടൈൻമെന്റ് സെക്രട്ടറി റിയാസ്, സെവൻ ആർട്സ് പ്രസിഡന്റ് ജേക്കബ് തേക്കുതോട്, സാമൂഹിക പ്രവർത്തകരായ യു.വി രാജീവൻ, തോമസ് ഫിലിപ്പ്, മനോജ് വടകര, അൻവർ നിലമ്പൂർ, മന്‍ഷീർ, രാജേഷ് പെരുങ്കുഴി, അസോസിയേഷൻ രക്ഷാധികാരി ഗോപാലൻ വി.സി, ക്യാമ്പ് കൺവീനർ രാജീവൻ, രാജേഷ്, സുബീഷ് മടപ്പള്ളി, വൈസ് പ്രസിഡന്റ് അഷ്റഫ് പുതിയപാലം, ജോയന്റ് സെക്രട്ടറി ശ്രീജിത്ത് അരകുളങ്ങര, റിഷാദ് വലിയകത്ത്, എന്റർടൈൻമെന്റ് സെക്രട്ടറി ശ്രീജിത്ത് കുറിഞ്ഞാലിയോട്, മെംബർഷിപ് സെക്രട്ടറി ജോജീഷ് മേപ്പയൂർ, ലേഡീസ് വിങ് സെക്രട്ടറി അസ്ല നിസാർ എന്നിവർ സംസാരിച്ചു. വികാസ്, ജാബിർ, രമേശ് ബേബി കുട്ടൻ, മൊയ്ദീൻ പേരാമ്പ്ര, ശരത്, വൈഷ്ണ വിശരത്, റീഷ്മ ജോജീഷ്, ഷെസ്സി രാജേഷ് എന്നിവർ ക്യാമ്പ് നിയന്ത്രിച്ചു. ലേഡീസ് വിങ് പ്രസിഡന്റ് രാജലക്ഷ്മി സുരേഷ് ക്യാമ്പിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.