ബ​ഹ്‌​റൈ​ൻ ഡ​യ​ലോ​ഗ് ഫോ​റം സ്മ​ര​ണി​ക മാ​ർ​പാ​പ്പ​ക്ക് സ​മ്മാ​നി​ക്കു​ന്നു

ബ​ഹ്‌​റൈ​ൻ ഡ​യ​ലോ​ഗ് ഫോ​റം സ്മ​ര​ണി​ക മാ​ർ​പാ​പ്പ​ക്ക് സ​മ്മാ​നി​ച്ചു

മ​നാ​മ: ബ​ഹ്‌​റൈ​ൻ ഡ​യ​ലോ​ഗ് ഫോ​റം സ്മ​ര​ണി​ക മു​സ്‌​ലിം കൗ​ൺ​സി​ൽ ഓ​ഫ് എ​ൽ​ഡേ​ഴ്‌​സ് സെ​ക്ര​ട്ട​റി ജ​ന​റ​ൽ മു​ഹ​മ്മ​ദ് അ​ബ്ദു​ൽ സ​ലാം, ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​ക്ക് സ​മ്മാ​നി​ച്ചു. ‘മ​നു​ഷ്യ സ​ഹ​വ​ർ​ത്തി​ത്വ​ത്തി​നാ​യി കി​ഴ​ക്കും പ​ടി​ഞ്ഞാ​റും’ എ​ന്ന പ്ര​മേ​യ​ത്തി​ൽ രാ​ജാ​വ് ഹ​മ​ദ് ബി​ൻ ഈ​സ അ​ൽ ഖ​ലീ​ഫ​യു​ടെ ര​ക്ഷാ​ക​ർ​തൃ​ത്വ​ത്തി​ൽ 2022 ന​വം​ബ​റി​ൽ ന​ട​ന്ന ഫോ​റ​ത്തി​ന്റെ സ്മ​ര​ണി​ക​യാ​ണ് സ​മ്മാ​നി​ച്ച​ത്.

ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യു​ടെ ബ​ഹ്‌​റൈ​ൻ സ​ന്ദ​ർ​ശ​ന​വേ​ള​യി​ൽ ന​ട​ന്ന ഫോ​റ​ത്തി​ൽ അ​ൽ അ​സ്ഹ​റി​ലെ ഗ്രാ​ൻ​ഡ് ഇ​മാ​മും മു​സ്‌​ലിം കൗ​ൺ​സി​ൽ ഓ​ഫ് എ​ൽ​ഡേ​ഴ്‌​സ് ചെ​യ​ർ​മാ​നു​മാ​യ ഡോ. ​അ​ഹ​മ്മ​ദ് അ​ൽ ത​യീ​ബും 79 രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള 30ല​ധി​കം പ്ര​ഭാ​ഷ​ക​രും മ​ത​പ്ര​തി​നി​ധി​ക​ളും സം​ബ​ന്ധി​ച്ചി​രു​ന്നു.ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ ഹ​മ​ദ് രാ​ജാ​വി​ന് അ​ഭി​വാ​ദ​ന​ങ്ങ​ൾ അ​റി​യി​ക്കു​ക​യും സ​ഹി​ഷ്ണു​ത, സ​ഹ​വ​ർ​ത്തി​ത്വം, മ​താ​ന്ത​ര സം​വാ​ദം എ​ന്നി​വ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നു​ള്ള ബ​ഹ്‌​റൈ​ന്‍റെ ശ്ര​മ​ങ്ങ​ളെ പ്ര​ശം​സി​ക്കു​ക​യും ചെ​യ്തു.

അ​ടു​ത്ത​വ​ർ​ഷം ആ​ദ്യം ബ​ഹ്‌​റൈ​നി​ൽ ന​ട​ക്കാ​നി​രി​ക്കു​ന്ന ഇ​സ്‌​ലാ​മി​ക്- ഇ​സ്‌​ലാ​മി​ക് ഡ​യ​ലോ​ഗ് കോ​ൺ​ഫ​റ​ൻ​സി​നാ​യി അ​ൽ അ​സ്ഹ​ർ സു​പ്രീം​കൗ​ൺ​സി​ൽ ഫോ​ർ ഇ​സ്‌​ലാ​മി​ക് അ​ഫ​യേ​ഴ്‌​സും മു​സ്‌​ലിം കൗ​ൺ​സി​ൽ ഓ​ഫ് എ​ൽ​ഡേ​ഴ്‌​സും ഒ​രു​ങ്ങു​ക​യാ​ണ്. ഇ​സ്‌​ലാ​മി​ക ഐ​ക്യം ശ​ക്തി​പ്പെ​ടു​ത്താ​നും അ​നു​ര​ഞ്ജ​നം പ്രോ​ത്സാ​ഹി​പ്പി​ക്കാ​നു​മാ​ണ് സ​മ്മേ​ള​നം ല​ക്ഷ്യ​മി​ടു​ന്ന​ത്. 2022ലെ ​ബ​ഹ്‌​റൈ​ൻ ഡ​യ​ലോ​ഗ് ഫോ​റ​ത്തി​ന്‍റെ സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ലാ​ണ് കോ​ൺ​ഫ​റ​ൻ​സ് എ​ന്ന ആ​ശ​യം മു​ന്നോ​ട്ടു​വെ​ക്ക​പ്പെ​ട്ട​ത്.

Tags:    
News Summary - Bahrain Dialogue Forum Commemorative Presented to Pope

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.