മനാമ: യൂത്ത് ഇന്ത്യ ബഹ്റൈൻ സൗത്തേൺ മുനിസിപ്പാലിറ്റിയുടെ സഹകരണത്തോടെ വിവിധ ഇടങ്ങളിൽ മര തൈകൾ നട്ടു. ദേശീയദിനത്തോടനുബന്ധിച്ച് നടത്തിയ പരിപാടിയിൽ ധാരാളം പ്രവർത്തകർ പങ്കാളികളായി.
യൂത്ത് ഇന്ത്യ ആക്ടിങ് പ്രസിഡന്റ് സിറാജ് കിഴുപുള്ളിക്കര മരം നട്ട് പരിപാടിക്ക് തുടക്കം കുറിച്ചു. 2060ഓടെ കാർബൺ ബഹിർഗമനം പൂജ്യമാക്കും. പാരിസ്ഥിതിക അവബോധം വർധിപ്പിക്കുക, പരിസ്ഥിതി സൗഹൃദ സമ്പ്രദായങ്ങൾ സ്വീകരിക്കുന്നത് പ്രോത്സാഹിപ്പിക്കുക, ബഹ്റൈനിലുടനീളം ഹരിത ഇടങ്ങൾ വികസിപ്പിക്കുക തുടങ്ങിയ രാജ്യത്തിന്റെ വിശാലമായ ലക്ഷ്യങ്ങളോടെയാണ് ബഹ്റൈൻ മരം നടൽ പദ്ധതിക്ക് തുടക്കം കുറിച്ചത്.
ഇതിന്റെ ഭാഗമായാണ് യൂത്ത് ഇന്ത്യയും ഇങ്ങനെയൊരു പരിപാടി സംഘടിപ്പിച്ചത്.
ജുനൈദ്, ജെയ്സൽ, നൂർ, ഇജാസ്, അൽതാഫ്, അലി, സവാദ്, സഫീർ, ശുഹൈബ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.