മനാമ: ബഹ്റൈൻ ഫുഡ് ലവേഴ്സിന്റെ രണ്ടാം വാർഷികവും ഈസ്റ്റർ-വിഷു-ഈദ് ആഘോഷവും സ്റ്റാർ നൈറ്റ് 2023 എന്ന പേരിൽ നടന്നു. ബി.എം.സി ഹാളിൽ നടന്ന ചടങ്ങിൽ സാമൂഹിക മേഖലയിൽ പ്രശസ്തയും യുനൈറ്റഡ് നേഷൻ ഗ്ലോബൽ ഗോൾസ് അവാർഡ് ജേതാവുമായ ഫാത്തിമ അൽ മൻസൂരി മുഖ്യാതിഥിയായിരുന്നു. സാമൂഹിക പ്രവർത്തകരായ നൈന മുഹമ്മദ് ഷാഫി, ഫ്രാൻസിസ് കൈതാരത്ത് എന്നിവർ വിശിഷ്ടാതിഥികളായിരുന്നു.
ശ്രീജിത്ത് ഫറോക്ക് അധ്യക്ഷത വഹിച്ചു. പ്രവീൺ നായർ (കെ.എസ്.സി.എ പ്രസിഡന്റ്), അമൽദേവ് (സാമൂഹിക പ്രവർത്തകൻ), ഷജിൽ അലക്കൽ, രശ്മി അനൂപ് നന്ദി എന്നിവർ സംസാരിച്ചു. ബി.എഫ്.എൽ അഡ്മിൻസ് വിഷ്ണു, സീർഷ, നിമ്മി, ജയകുമാർ, പ്രോഗ്രാം കോഓഡിനേറ്റർമാരായ ജെയ്സൺ, സാദത്ത്, ജയേഷ്, അനൂപ് ശശികുമാർ എന്നിവരുടെ സാന്നിധ്യത്തിൽ വിശിഷ്ടാതിഥികൾ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു.
ബഹ്റൈനിൽ 30 വർഷക്കാലമായി ഷെഫ് സേവനമനുഷ്ഠിച്ച ടി.പി. ഹാഷിമിനെ പൊന്നാടയും ഉപഹാരവും നൽകി ആദരിച്ചു. 40 വർഷക്കാലമായി ജോലിത്തിരക്കിനിടയിലും ജോലിസ്ഥലങ്ങളിലും വസതിയിലും കൃഷി നടത്തുന്ന വി.പി. നന്ദകുമാറിനെ ആദരിച്ചു. ആഘോഷത്തിന്റെ ഭാഗമായി നടന്ന ഡാൻസ് മ്യൂസിക്കൽ നൈറ്റിൽ കലാപരിപാടികളും അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.