മനാമ: ഫോർമുല 1 ബഹ്റൈൻ ഗ്രാൻഡ് പ്രി എയർലി ബേഡ് ടിക്കറ്റ് വാങ്ങുന്നവർക്ക് ഫോർമുല 1 പ്രീ-സീസൺ ടെസ്റ്റിങ് വേദിയിലേക്കും പ്രവേശനം. മിഡിലീസ്റ്റിലെ മോട്ടോഴ്സ്പോർട്ടിന്റെ ഹോം ആയ ബഹ്റൈൻ ഇന്റർനാഷനൽ സർക്യൂട്ടാണ് (ബി.ഐ.സി) അടുത്ത വർഷം ഫെബ്രുവരിയിൽ നടക്കുന്ന ഫോർമുല 1 പ്രീ-സീസൺ ടെസ്റ്റിങ്ങിൽ ആരാധകർക്ക് പങ്കെടുക്കാനുള്ള അവിശ്വസനീയമായ അവസരമൊരുക്കുന്നത്.
ഗ്രാൻഡ് പ്രി എയർലി ബേഡ് ടിക്കറ്റ് വാങ്ങുന്ന എല്ലാവർക്കും ഫെബ്രുവരി 26 മുതൽ 28 വരെ സഖീറിൽ നടക്കുന്ന പ്രീ-സീസൺ ടെസ്റ്റുകളിൽ സൗജന്യ പ്രവേശനം ലഭിക്കും. ഏർലി ബേർഡ് ഓഫർ ഡിസംബർ ഏഴിന് അവസാനിക്കുന്നതിനാൽ ആരാധകർ എത്രയും വേഗം ടിക്കറ്റുകൾ കരസ്ഥമാക്കാൻ ബി.ഐ.സി അഭ്യർഥിച്ചു.
മാർച്ച് 14 മുതൽ 16 വരെ ആസ്ട്രേലിയൻ ഗ്രാൻഡ് പ്രിക്കുശേഷം രണ്ടാഴ്ച കഴിഞ്ഞാണ് പുതിയ സീസൺ ആരംഭിക്കുന്നത്. ഏപ്രിൽ 11 മുതൽ 13 വരെ ഷെഡ്യൂൾ ചെയ്തിരിക്കുന്ന 24 റൗണ്ട് ചാമ്പ്യൻഷിപ്പിന്റെ നാലാമത്തെ ഇവന്റാണ് F1 ബഹ്റൈൻ ഗ്രാൻഡ് പ്രി. ബഹ്റൈന്‍ മുമ്പ് ചൈനയിലും ജപ്പാനിലും മത്സരങ്ങൾ നടക്കും. മിഡിലീസ്റ്റിൽ നടക്കുന്ന സീസണിലെ ആദ്യ റേസായിരിക്കും ഫോർമുല 1 ബഹ്റൈൻ ഗ്രാൻഡ് പ്രി. ടിക്കറ്റ് നിരക്കിൽ 10 ശതമാനം വരെ കിഴിവ് ബി.ഐ.സിയുടെ ഏർലി ബേർഡ് വാഗ്ദാനം ചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.