മനാമ: ഫ്രണ്ട്സ് സോഷ്യൽ അസോസിയേഷൻ റിഫ ഏരിയ മലർവാടി ശിശുദിനാഘോഷം സംഘടിപ്പിച്ചു. കുട്ടികളുടെ ഭാവനയും കഴിവുകളും പ്രതിഫലിപ്പിക്കുന്ന പരിപാടികൾകൊണ്ട് മലർവാടി ശിശുദിന സംഗമം ശ്രദ്ധേയമായി. വെസ്റ്റ് റിഫ ദിശ സെന്ററിൽ സംഘടിപ്പിച്ച പരിപാടിയിൽ പി.എം. അഷറഫ് കുട്ടികൾക്ക് ശിശുദിന സന്ദേശം നൽകി. കുട്ടികളുടെ പ്രിയങ്കരനായ ചാച്ചാജിയുടെ ജന്മദിനം ആഘോഷിക്കുമ്പോൾ അദ്ദേഹത്തിന്റെ ആശയങ്ങളും നമ്മൾ ഉൾക്കൊള്ളണമെന്നും ജാതി മത ഭാഷ വ്യത്യാസം ഇല്ലാതെ എല്ലാവരും ഇന്ത്യക്കാരാണ് എന്ന സന്ദേശം നമ്മൾ മുറുകെ പിടിക്കണമെന്നും ശിശുദിന സന്ദേശത്തിൽ അദ്ദേഹം ഓർമിപ്പിച്ചു.
വെസ്റ്റ് റിഫ മലർവാടി ക്യാപ്റ്റൻ മുഹമ്മദ് റയ്യാൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ ഈസ ടൗൺ വൈസ് ക്യാപ്റ്റൻ മെഹർ മുസ്തഫ സ്വാഗതം പറഞ്ഞു. ഷിസ ഫാത്തിമ, ഇഷാൽ സക്കരിയ എന്നിവർ പ്രാർഥന ഗീതം ആലപിച്ചു. ഷാരോൺ ബിജു, മുഹമ്മദ് ഹംദാൻ, ഫൈഹ, ഇഹാൻ അനീസ്, റിയ (ഗാനം), മുഹമ്മദ് അബ്ദുല്ല, ഇനായ ഹാരിസ്, മെഹർ മുസ്തഫ, അയാൻ അനീസ് (പ്രസംഗം), റയ്യാൻ സക്കരിയ (കഥ പറയൽ), ഹാദി, ഐദിൻ, ആദം, അലി (ഗ്രൂപ് ഡാൻസ്) എന്നിവർ പരിപാടികൾ അവതരിപ്പിച്ചു.
പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും സമ്മാനങ്ങൾ വിതരണം ചെയ്തു. വെസ്റ്റ് റിഫ വൈസ് ക്യാപ്റ്റൻ ഷാരോൺ ബിജു സമാപനം നടത്തിയ പരിപാടി ഈസ്റ്റ് റിഫ വൈസ് ക്യാപ്റ്റൻ ഹിബ ഫാത്തിമ നിയന്ത്രിച്ചു. എം. ഹാരിസ്, ഷാനി സക്കീർ, സോന സക്കരിയ, ലുലു ഹഖ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.