ഗ്യാ​സ്ട്രോ​ണ​മി ടൂ​റി​സം 9-ാമ​ത് വേ​ൾ​ഡ് ഫോ​റ​ത്തി​ൽ​നി​ന്ന്

ഗ്യാ​സ്‌​ട്രോ​ണ​മി ടൂ​റി​സം വേ​ൾ​ഡ് ഫോ​റ​ത്തി​ന് സ​മാ​പ​നം

മ​നാ​മ: ബ​ഹ്‌​റൈ​ൻ ടൂ​റി​സം ആ​ൻ​ഡ് എ​ക്‌​സി​ബി​ഷ​ൻ​സ് അ​തോ​റി​റ്റി​യു​ടെ (ബി.​ടി.​ഇ.​എ) ആ​ഭി​മു​ഖ്യ​ത്തി​ൽ എ​ക്‌​സി​ബി​ഷ​ൻ വേ​ൾ​ഡി​ൽ ഗ്യാ​സ്ട്രോ​ണ​മി ടൂ​റി​സം 9-ാമ​ത് വേ​ൾ​ഡ് ഫോ​റം സ​മാ​പി​ച്ചു. ‘ഗ്യാ​സ്‌​ട്രോ​ണ​മി ടൂ​റി​സം: സാ​മ്പ​ത്തി​ക വൈ​വി​ധ്യ​വ​ത്ക​ര​ണ​ത്തി​ന്റെ​യും ഉ​ള്‍പ്പെ​ടു​ത്ത​ലി​ന്റെ​യും ചാ​ല​ക​ശ​ക്തി’ എ​ന്ന പ്ര​മേ​യ​ത്തി​ല്‍ വേ​ള്‍ഡ് ഫോ​റം പാ​ച​ക​ക​ല, ഗ്യാ​സ്ട്രോ​ണ​മി ടൂ​റി​സം മേ​ഖ​ല​ക​ളി​ലെ പ്രാ​ദേ​ശി​ക, അ​ന്ത​ർ​ദേ​ശീ​യ വി​ദ​ഗ്ധ​രു​ടെ സാ​ന്നി​ധ്യം മൂ​ലം ആ​ഗോ​ള ശ്ര​ദ്ധ നേ​ടി.

ടൂ​റി​സം മ​ന്ത്രി​യും ബ​ഹ്‌​റൈ​ൻ ടൂ​റി​സം ആ​ൻ​ഡ് എ​ക്‌​സി​ബി​ഷ​ൻ അ​തോ​റി​റ്റി ചെ​യ​ർ​പേ​ഴ്‌​സ​നു​മാ​യ ഫാ​ത്തി​മ ബി​ൻ​ത് ജാ​ഫ​ർ അ​ൽ സൈ​റാ​ഫി ഉ​ദ്ഘാ​ട​നം ചെ​യ്ത ഫോ​റ​ത്തി​ൽ ലോ​ക​മെ​മ്പാ​ടു​മു​ള്ള വി​ദ​ഗ്ധ​ർ ഒ​ത്തു​ചേ​ര്‍ന്നു. മ​ധ്യ പൗ​ര​സ്ത്യ മേ​ഖ​ല​യി​ല്‍ ആ​ദ്യ​മാ​യി ഈ ​സു​പ്ര​ധാ​ന ആ​ഗോ​ള സ​മ്മേ​ള​ന​ത്തി​ന് ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന​തി​ല്‍ ബ​ഹ്റൈ​ന്‍ ടൂ​റി​സം ആ​ൻ​ഡ് എ​ക്സി​ബി​ഷ​ന്‍ അ​തോ​റി​റ്റി (ബി.​ടി.​ഇ.​എ) റി​സോ​ഴ്സ് ആ​ൻ​ഡ് പ്രോ​ജ​ക്ട്സ് ഡെ​പ്യൂ​ട്ടി സി.​ഇ.​ഒ ദ​ന ഒ​സാ​മ അ​ല്‍ സാ​ദ് അ​ഭി​മാ​നം പ്ര​ക​ടി​പ്പി​ച്ചു. ബ​ഹ്റൈ​നി​ന്റെ സ​മ്പ​ന്ന​മാ​യ പാ​ച​ക പാ​ര​മ്പ​ര്യ​വും ടൂ​റി​സം സാ​ധ്യ​ത​ക​ളും പ്ര​ദ​ര്‍ശി​പ്പി​ക്കു​ന്ന​തി​ല്‍ ഫോ​റ​ത്തി​ന് വ​ലി​യ പ​ങ്കു​ണ്ടെ​ന്നും അ​വ​ര്‍ പ​റ​ഞ്ഞു.

ഫോ​റം സം​ഘ​ടി​പ്പി​ക്കു​ന്ന​തി​ലും അ​തി​ന്റെ ആ​തി​ഥ്യ മ​ര്യാ​ദ​യി​ലും ബ​ഹ്‌​റൈ​ന്‍ ന​ട​ത്തു​ന്ന ശ്ര​മ​ങ്ങ​ളെ യു.​എ​ന്‍ വേ​ള്‍ഡ് ടൂ​റി​സം ഓ​ര്‍ഗ​നൈ​സേ​ഷ​ന്റെ (യു.​എ​ന്‍.​ഡ​ബ്ല്യു.​ടി.​ഒ) മി​ഡി​ല്‍ ഈ​സ്റ്റി​ന്റെ റീ​ജ​ന​ല്‍ ഡ​യ​റ​ക്ട​ര്‍ ബ​സ്മ അ​ല്‍ മെ​യ്മാ​ന്‍ അ​ഭി​ന​ന്ദി​ച്ചു.

ആ​ഗോ​ള​ത​ല​ത്തി​ല്‍ ഗ്യാ​സ്‌​ട്രോ​ണ​മി ടൂ​റി​സം ആ​ഘോ​ഷി​ക്കു​ന്ന പ​രി​പാ​ടി​ക​ളോ​ടെ പ​ത്താം വാ​ര്‍ഷി​കം ആ​ഘോ​ഷി​ക്കു​ന്ന, ഫോ​റ​ത്തി​ന്റെ പ​ത്താം പ​തി​പ്പ് സ്‌​പെ​യി​നി​ലെ സാ​ന്‍ സെ​ബാ​സ്റ്റ്യ​നി​ല്‍ ന​ട​ക്കു​മെ​ന്ന് ബാ​സ്‌​ക് പാ​ച​ക കേ​ന്ദ്ര​ത്തി​ന്റെ ഡ​യ​റ​ക്ട​ര്‍ ജ​ന​റ​ല്‍ ജോ​ക്സെ മാ​രി ഐ​സെ​ഗ അ​റി​യി​ച്ചു. അ​ദ്ദേ​ഹം സം​ഘാ​ട​ക​ര്‍ക്കും പ​ങ്കാ​ളി​ക​ള്‍ക്കും ന​ന്ദി പ​റ​ഞ്ഞു. സ​മാ​പ​ന​ച്ച​ട​ങ്ങി​ല്‍ ബാ​സ്‌​ക് പാ​ച​ക കേ​ന്ദ്ര​ത്തി​ലെ മാ​സ്റ്റേ​ഴ്സ് ഇ​ന്‍ ഗ്യാ​സ്‌​ട്രോ​ണ​മി ടൂ​റി​സ​ത്തി​ന്റെ കോ​ഓ​ഡി​നേ​റ്റ​ര്‍ ഡേ​വി​ഡ് മോ​റ​യും യു.​എ​ന്‍.​ഡ​ബ്ല്യു.​ടി.​ഒ​യി​ലെ മാ​ര്‍ക്ക​റ്റ് ഇ​ന്റ​ലി​ജ​ന്‍സ് ഡ​യ​റ​ക്ട​ര്‍ സാ​ന്ദ്ര കാ​ര്‍വാ​വോ​യും സം​സാ​രി​ച്ചു.

സ​മ്പ​ന്ന​മാ​യ പാ​ര​മ്പ​ര്യം, നാ​ഗ​രി​ക​ത​ക​ളു​ടെ​യും സം​സ്‌​കാ​ര​ങ്ങ​ളു​ടെ​യും സം​യോ​ജ​നം, പ്രാ​ദേ​ശി​ക പാ​ച​ക വൈ​വി​ധ്യം, വൈ​വി​ധ്യ​മാ​ർ​ന്ന അ​ഭി​രു​ചി​ക​ൾ എ​ന്നി​വ​യെ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള രാ​ജ്യ​ത്തി​ന്റെ മി​ക​ച്ച രു​ചി​യും പാ​ച​ക അ​നു​ഭ​വ​വും ഫോ​റം പ​ക​ർ​ന്നു ന​ൽ​കി​യ​താ​യി പ്ര​തി​നി​ധി​ക​ൾ വ്യ​ക്ത​മാ​ക്കി.

Tags:    
News Summary - Gastronomy Tourism World Forum concludes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.