????????? ??????????????? ??????????????????????

സുമനസ്സുകൾ കൈകൊടുത്തു; മുഹ്​സിൻ എഴുന്നേറ്റത്​ പുതുജീവിതത്തിലേക്ക്​

മനാമ: മുഹ്​സിൻ ഒരു അത്​ഭുതമാവുകയാണ്​. ദൈവത്തി​​​െൻറ കരുണയും സുമനസ്സുകളുടെ സഹായവും വൈദ്യ സംഘത്തി​​​െൻറ ആത്​മ ാർഥ സേവനവും ഒത്തുചേർന്നപ്പോൾ സംഭവിച്ച വിസ്​മയം. വിദഗ്​ധ ചികിത്സക്കൊടുവിൽ എഴുന്നേറ്റ്​ നടക്കാൻ തുടങ്ങിയ മു ഹ്​സിൻ ഒപ്പം നിന്നവർക്ക്​ നന്ദി പറഞ്ഞുകൊണ്ട്​ അയച്ച വീഡിയോ കഴിഞ്ഞ ദിവസം ലഭിച്ചതോടെ എല്ലാവരും ആവേശത്തിലാണ ്​.

സ്പൈനൽ സ്ട്രോക്ക് സംഭവിച്ച്‌ കഴുത്തിന് താഴെ ചലന ശേഷി നഷ്​ടമായി കിങ്​ ഹമദ് യൂണിവേഴ്​സിറ്റി ഹോസ്​പിറ്റലിൽ ചികിത്സയിൽ കഴിഞ്ഞ തൃശൂർ ചാവക്കാട് സ്വദേശി മുഹ്‌സിൻ (20)​ജീവിതത്തിലേക്ക്​ തിരിച്ചുനടക്കു​േമ്പാൾ ബഹ്​റൈനിലെ പ്രവാസ ലോകം ആനന്ദക്കണ്ണീർ ചൊരിയുകയാണ്​. മുഹറഖിലെ ഒരു കഫറ്റീരിയയിൽ ജോലി ചെയ്​ത്​ വരു​േമ്പാഴാണ്​ മുഹ്‌സിനെ ആഘാതം തളർത്തിയത്​. തുടർന്ന്​ നാളുകളോളം കിങ്​ ഹമദ് യൂണിവേഴ്​സിറ്റി ഹോസ്​പിറ്റലിൽ ചികിത്സയിൽ കഴിഞ്ഞു. ബഹ്​റൈനിലെ സാമൂഹിക പ്രവർത്തകരുടെ നേതൃത്വത്തിൽ മുഹ്​സിൻ ചികിത്സാ സഹായ കമ്മിറ്റി രൂപവത്​കരിച്ചാണ്​ ചികിത്സക്ക്​ നേതൃത്വം കൊടുത്തത്​. മുഹ്​സി​​​െൻറ സങ്കട കഥ അറിഞ്ഞ്​ സാമ്പത്തികമായും മറ്റ്​ രീതിയിലും സഹായിക്കാൻ നിരവധി പേർ​ തയ്യാറായി വന്നു.

തുടർന്ന്​ ഫെബ്രുവരിയിലാണ്​ വിദഗ്​ധ ചികിത്സക്ക്​ തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക്​ മാറ്റിയത്​. അവിടെ ന്യൂറോ വിഭാഗം മേധാവിയായ ഡോ. തോമസ്​ ​െഎപ്പി​​​െൻറ നേതൃത്വത്തിലുള്ള എട്ടംഗ മെഡിക്കൽ സംഘമാണ്​ ചികിത്സ നടത്തിയത്​. സ്​പൈനൽ കോഡിലെ ​േബ്ലാക്ക്​ ആണ്​ മുഹ്​സിനെ ബാധിച്ചതെന്ന്​ പരിശോധനയിൽ വ്യക്​തമായി. ചലന ശേഷി വീണ്ടെടുക്കാൻ രക്​തത്തിലെ പ്ലാസ്​മ​ പൂർണ്ണമായി മാറ്റിവെക്കുകയായിരുന്നു​ പരിഹാരം. തുടർന്ന്​ ദിവസങ്ങളോളമെടുത്ത്​ രക്​തം പൂർണ്ണമായി മാറ്റി പുതിയ രക്​തം കയറ്റി. 28 പേരാണ്​ ഇതിനായി രക്​തം നൽകിയത്​.

വിദഗ്​ധ ചികിത്സക്കൊടുവിൽ കൈയും തലയും ഉയർത്താൻ മുഹ്​സിന്​ കഴിഞ്ഞു. ചികിത്സയുടെ രണ്ടാം ഘട്ടമായി ഫിസിയോ തെറാപ്പിയാണ്​ നിർദേശിച്ചത്​. ഇതിനായി തൃശൂരി​ലെ ദയ ആശുപത്രിയിലേക്ക്​ മുഹ്​സിനെ മാറ്റി. വിദഗ്​ധ ചികിത്സയുടെയും ഫിസിയോ തെറാപ്പിയുടെയും ഫലമായി മുഹ്​സിൻ ആദ്യം ചെറുതായി എഴു​ന്നേറ്റിരുന്നു. പിന്നീട്​ പിടിച്ചുനടന്നു.​ ഇപ്പോൾ സ്വന്തമായി എഴുന്നേറ്റിരിക്കാനും നടക്കാനുമായി. ടോയ്​ലറ്റിൽ പോകുന്നതും ഒറ്റക്കാണ്​. വലതുകൈയ്യും വലതു കാലും പൂർണ്ണമായ ചലന ശേഷി വീണ്ടെടുക്കാനുണ്ട്​. നാട്ടിൽ മുഹ്​സി​​​െൻറ ചികിത്സക്ക്​ സുലൈമു വലിയകത്ത്​, മൊയ്​തു ചാവക്കാട്​ എന്നിവരാണ്​ നേതൃത്വം നൽകിയത്​.

മുഹ്​സി​​​െൻറ കുടുംബത്തിന്​ സ്വന്തമായി വീട്​ നിർമിച്ച്​ നൽകാനും വാഗ്​ദാനം ലഭിച്ചിരുന്നു. എന്നാൽ, കോവിഡി​​​െൻറ പശ്​ചാത്തലത്തിൽ നിർമാണം നടത്താനാകാത്ത സ്​ഥിതിയാണ്​. അതിനാൽ, മുഹ്​സിനെ ഡിസ്​ചാർജ്​ ചെയ്​താൽ വാടക വീട്ടിലേക്ക്​ കൊണ്ടുപോകാനാണ്​ ചികിത്സാ സഹായ കമ്മിറ്റിയുടെ തീരുമാനം. കമ്മിറ്റിയാണ്​ ഇതി​​​െൻറ മുഴുവൻ പ്രവർത്തനങ്ങളും നടത്തുന്നത്​.

Tags:    
News Summary - bahrain gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.