മനാമ: രുചിക്കൂട്ടുകളിൽ വിസ്മയമൊരുക്കിയ നൗഷാദ് എന്ന ആരാധകരുടെ നൗഷാദ്ക്ക വിടവാങ്ങുേമ്പാൾ സങ്കടപ്പെടുകയാണ് ബഹ്റൈനിലെ പ്രവാസികളും. അദ്ദേഹമൊരുക്കുന്ന ബിരിയാണിയുടെ സുഗന്ധം ആസ്വദിച്ചതിെൻറ ഒാർമ അത്ര പെെട്ടന്നൊന്നും വിട്ടുപോകുന്നതല്ല.
2018 ഫെബ്രുവരിയിലാണ് ഉമ്മുൽ ഹസമിൽ 'ദി ബിഗ് ഷെഫ് നൗഷാദ്' റസ്റ്റാറൻറ് ആരംഭിച്ചത്. പത്തനംതിട്ട തിരുവല്ല സ്വദേശിയാണ് കെ. നൗഷാദ്. സമീപ നാടായ കോഴഞ്ചേരി സ്വദേശിയും നാട്ടിലെ പരിചയക്കാരനുമായ സാജനുമായി ചേർന്നാണ് ബഹ്റൈനിലെ സംരംഭത്തിന് ടെറസ് ഗാർഡനിൽ തുടക്കം കുറിച്ചത്.
രുചിയുടെ നറുമണം പുറേത്തക്ക് പരന്നൊഴുകാൻ അധികസമയം വേണ്ടിവന്നില്ല. പ്രത്യേക സ്വാദോടെ തയാറാക്കുന്ന മട്ടൻ ബിരിയാണിയായിരുന്നു ഇവിടത്തെ പ്രത്യേകത.
സൗദിയിൽനിന്നും മറ്റും മലയാളി കുടുംബങ്ങൾ രുചിത്താവളം തേടി ഇവിടെ എത്തി. മാതാവിൽനിന്ന് ലഭിച്ചതാണ് മട്ടൻ ബിരിയാണിയുടെ രുചിക്കൂെട്ടന്ന് നൗഷാദ്ക്ക പറയുമായിരുന്നുവെന്ന് സാജൻ ഒാർമിക്കുന്നു. ഇൗദ്, ബക്രീദ് പോലുള്ള വിശേഷ ദിവസങ്ങളിൽ മുൻകൂട്ടി ബുക്ക് ചെയ്താണ് കുടുംബങ്ങൾ ഇവിടെ മട്ടൻ ബിരിയാണി കഴിക്കാൻ എത്തിയിരുന്നത്.
ബഹ്റൈന് ശേഷം കുവൈത്തിലും റസ്റ്റാറൻറ് തുടങ്ങി. കോവിഡ് -19 വ്യാപനം തുടങ്ങുന്നതുവരെ നൗഷാദ് ഇടക്കിടെ ബഹ്റൈനിൽ വന്നുപോയിരുന്നു. വരുന്ന ഒക്ടോബറിൽ റസ്റ്റാറൻറ് കൂടുതൽ സജീവമാക്കാനുള്ള ഒരുക്കത്തിലായിരുന്നു നൗഷാദ്. ഇക്കാര്യം സാജനോട് പറയുമായിരുന്നു. എന്നാൽ, ആ സ്വപ്നം പൂർത്തിയാക്കാൻ കഴിയാതെയാണ് അദ്ദേഹം വിടചൊല്ലിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.