ബഹ്​റൈനിലെ എണ്ണ മേഖലയിൽ 30 ദശലക്ഷം ഡോളറി​െൻറ നിക്ഷേപ പദ്ധതിയുമായി ഇറ്റാലിയൻ കമ്പനി

മനാമ: ബഹ്​റൈനിലെ എണ്ണ മേഖലയിൽ 30 ദശലക്ഷം ഡോളറി​​​െൻറ നിക്ഷേപ പദ്ധതിയുമായി പ്രമുഖ ഇറ്റാലിയൻ ബഹുരാഷ്​ട്ര കമ്പ നിയായ ‘എനി’ രംഗത്ത്​. ബഹ്​റൈനിൽ എണ്ണ ഖനനത്തിന്​ വലിയ സാധ്യതകളുള്ളതായി കമ്പനി ചീഫ്​ എക്​സിക്യൂട്ടിവ്​ ക്ലൗഡിയ ോ ഡെസ്​കൽസി പ്രാദേശിക പത്രത്തോട്​ പറഞ്ഞു. ഇൗയടുത്ത ദശകങ്ങളിൽ ലോ കത്തിലെ പ്രധാന എണ്ണ, വാതക ശേഖരം കണ്ടെത്തിയ സ്​ഥാപനമാണ്​ ‘എനി’. കഴിഞ്ഞ ദിവസം ഇതു സംബന്ധിച്ച്​ ബഹ്​റൈൻ നാഷനൽ ഒായിൽ ആൻറ്​ ഗ്യാസ്​ അതോറിറ്റിയുമായി ‘എനി’ ധാരണപത്രം ഒപ്പുവെച്ചു. ഫോർ സീസൺസ്​ ഹോട്ടലിലായിരുന്നു ചടങ്ങ്​. ബഹ്​റൈൻ തീരത്തുനിന്ന്​ മാറി കടലിൽ 2,800 സ്​ക്വയർ കിലോ മീറ്റിലാണ്​ ഇതുവരെ എടുക്കാത്ത എണ്ണശേഖരം ഉള്ളത്​. ഇത്​ ബഹ്​റൈ​​​െൻറ വടക്കുഭാഗത്തായാണ്​ സ്​ഥിതി ചെയ്യുന്നത്. ഇവിടെ 10മുതൽ 70 മീറ്റർ വരെ ​ആഴമുണ്ട്​.


ബഹ്​റൈൻ സർക്കാറിന്​ വേണ്ടി എണ്ണ മന്ത്രി ശൈഖ്​ മുഹമ്മദ്​ ബിൻ ഖലീഫ ആൽ ഖലീഫ കരാറിൽ ഒപ്പുവെച്ചു. ഡെസ്​കൽസി പിന്നീട്​ കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിൻസ്​ സൽമാൻ ബിൻ ഹമദ്​ ആൽ ഖലീഫയുമായി കൂടിക്കാഴ്​ച നടത്തി. എണ്ണ^വാതക നിക്ഷേപങ്ങൾ കണ്ടെത്തുന്നതിന്​ ബഹ്​റൈൻ വലിയ പ്രാധാന്യമാണ്​ നൽകുന്നതെന്ന്​ കിരീടാവകാശി പറഞ്ഞു. ഇതി​​​െൻറ ഭാഗമായാണ്​ കഴിഞ്ഞ വർഷം രാജ്യത്ത്​ ചരിത്രത്തിലെ ഏറ്റവും വലിയ എണ്ണശേഖരം കണ്ടെത്താനായത്​. സുസ്​ഥിര വളർച്ച കൈവരിക്കാനായി ഇൗ രംഗത്ത്​ നൂതന പദ്ധതികൾ ആവിഷ്​കരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - bahrain indana mekhala-bahrain-bahrain news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.