മനാമ: ബഹ്റൈൻ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനിയും ഇസ്രായേൽ വിദേശകാര്യ മന്ത്രി യാഇർ ലാപിഡും തമ്മിൽ സഹകരണക്കരാറിൽ ഒപ്പുവെച്ചു. തെൽഅവീവിൽ നടന്ന നയതന്ത്ര ഉച്ചകോടിയിലാണ് ഇരുരാജ്യങ്ങളും തമ്മിൽ ഊഷ്മള സമാധാനത്തിനുള്ള സംയുക്ത കരാറിൽ ഒപ്പുവെച്ചത്.
ഇസ്രായേൽ വിദേശകാര്യ മന്ത്രിയുടെ ക്ഷണപ്രകാരമാണ് നയതന്ത്ര ഉച്ചകോടിയിൽ ഡോ. അബ്ദുല്ലത്തീഫ് അൽ സയാനി പങ്കെടുത്തത്. വ്യാപാര വിനിമയത്തോത് വർധിപ്പിക്കുന്നതിനും ഇരുരാജ്യങ്ങളിലെയും ജനങ്ങൾ തമ്മിലുള്ള ആശയ വിനിമയം ശക്തമാക്കുന്നതിനും മേഖലയിൽ സമാധാനം സാധ്യമാക്കുന്നതിനുമാണ് കരാർ.
വ്യാപാരം, നിക്ഷേപം, ഭക്ഷ്യ-ജലസുരക്ഷ, കാലാവസ്ഥ വ്യതിയാനം, പുനരുപയോഗ ഊർജം, ആരോഗ്യം, വിദ്യാഭ്യാസം, ഡിജിറ്റൽ സുരക്ഷ, ടൂറിസം എന്നിവയുൾപ്പെടെയുള്ള മേഖലകളിലും സഹകരണം ശക്തിപ്പെടുത്താൻ ധാരണയുണ്ട്. ഇസ്രായേലിലെ ബഹ്റൈൻ അംബാസഡർ ഖാലിദ് യൂസുഫ് അൽജലാഹിമ, ബഹ്റൈനിലെ ഇസ്രായേൽ അംബാസഡർ ഈറ്റൻ നായെഹ് എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.